ലോക രാജ്യങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റി ഹജ് കർമങ്ങൾ

By : Mujeeb Kalathil

ദമാം : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ് കർമങ്ങൾ പരിസമാപ്തിയിലേക്ക്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കാമെന്ന വലിയ പാഠമാണ് സൗദി അറേബ്യ ലോകത്തിന്‌ മുമ്പില്‍ ഈ വര്‍ഷത്തെ ഹജ്ജിലൂടെ കാണിച്ചു കൊടുത്തത്.
കോവിഡ് മഹാമാരിക്കിടയിലും കിടയറ്റ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളോടെ ആയാസരഹിതമായി ഹജ് നിർവഹിക്കാനായതിലുള്ള സംതൃപ്തിയുമായാണ് ഹജിന്റെ സുപ്രധാന കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ മിനായിൽ കഴിയുന്നത്.

കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി വിടവാങ്ങല്‍ ത്വവാഫ് നിർവഹിച്ച ശേഷമായിരിക്കും ഹാജിമാർ അവരുടെ താമസ സ്ഥലങ്ങളിലേക്കു പോവുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കാമെന്ന വലിയ പാഠമാണ് സൗദി അറേബ്യ ലോകത്തിനു കാണിച്ചു കൊടുത്തത്.
പ്രതീക്ഷിച്ചതിലും മികവുറ്റ സൗകര്യങ്ങളായിരുന്നു ലഭ്യമായതെന്നും ഒരു പ്രയാസവുമില്ലാതെ ഹജ് നിർവഹിക്കാൻ കഴിഞ്ഞതിലുള്ള മാനസിക വിഷമമേ ഉള്ളൂവെന്നും ഹജ് നിർവഹിച്ചുകൊണ്ടിരിക്കുന്ന തീർഥാടകർ പറഞ്ഞു.
സൗദിക്കകത്തുനിന്നുള്ള 60,000 തീർഥാടകർ ഈ വർഷത്തെ ഹജിൽ പങ്കെടുക്കുന്നുണ്ടെങ്കിലും എവിടെയും ഒരു വിധത്തിലുമുള്ള തിരക്കും അനുഭവപ്പെട്ടിരുന്നില്ല. കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതിൽ എല്ലായിടത്തും തീർഥാടകരും സൂക്ഷ്മത പുലർത്തിയിരുന്നു.
ലോക രാജ്യങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റിയാണ്‌ കൊവിഡ് മഹാമാരി കാലത്തെ മറ്റൊരു ഹജ്ജിന്‌ പരിസമാപ്തിയാവുന്നത്.