ഒമാൻ ;ഹരിപ്പാട് പ്രവാസി അസോസിയേഷൻ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

ഒമാൻ:ഹരിപ്പാട് പ്രവാസി അസോസിയേഷൻ  വിഭാഗത്തിന്റെ പുതിയ നേതൃത്വത്തെ  തിരഞ്ഞെടുത്തു.5 അംഗ ഉപദേശകസമിതി അംഗങ്ങളും, 21 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയുമാണ് 2023 – 2024 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുത്തത്. കഴിഞ്ഞകാലങ്ങളിൽ മസ്കത്തിലും, നാട്ടിലുമായി വിവിധ കലാ-സാംസ്‌കാരിക പരിപാടികളും, ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തു HAPA സജീവമായിരുന്നു. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്നും പ്രവാസ ജീവിതം നയിക്കുന്നവരുടെ ഗൃഹാതുരത്വത്തിന് താങ്ങും, തണലുമായിനിന്നുകൊണ്ടുള്ള ക്ഷേമ പ്രവത്തനങ്ങൾക്ക് ഊന്നൽ നൽകാനാണ് പുതിയ ഭാരവാഹിത്വം ശ്രമിക്കുക. മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കും, സ്ത്രീകൾക്കുമായിട്ടുള്ള പ്രത്യേക സാംസ്‌കാരിക- സന്നദ്ധ പരിപാടികളും, ഈ കാലഘട്ടത്തിൽ സംഘടിപ്പിക്കുമെന്നു പുതിയ നേതൃത്വത്തം അറിയിച്ചു.
ഉപദേശക സമിതി അംഗങ്ങൾ:ഉദയൻ തൃക്കുന്നപ്പുഴ,പ്രമോദ് ജി നായർ,സുരേഷ് ഹരിപ്പാട്,രാജേഷ് കുമാർ,പദ്മദാസ്,സതീഷ് .എക്സിക്യൂട്ടിവ് അംഗങ്ങൾ:  കൈലാസ് നായർ (പ്രസിഡന്റ്),ബിനീഷ് സി ബാബു (സെക്രട്ടറി),ശ്രീ വിമൽ (ട്രഷറർ),
അജി ഹരിപ്പാട് (കോർഡിനേറ്റർ),ശാലിനി അജിത് (ലേഡീസ് കോർഡിനേറ്റർ)
അനുപൂജ (ലേഡീസ് കോർഡിനേറ്റർ),ശരണ്യ അജി (ഐ. ടി. കോർഡിനേറ്റർ)
അജിത് വിജയൻ (സ്പോർട്സ് കോർഡിനേറ്റർ).