കുവൈറ്റ് സിറ്റി: കൊവിഡ് കാലത്തെ അകലം പാലിക്കൽ നിബന്ധനയുമായി ബന്ധപ്പെട്ട് പുതുതായി ആരംഭിച്ച പള്ളികൾ അടച്ചു പൂട്ടാനുള്ള തീരുമാനവുമായി കുവൈറ്റ്. ഇതുമായി ബന്ധപ്പെട്ട തീരുമാനം കുവൈറ്റ് എന്‍ഡോവ്മെന്റ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ഒരുക്കിയ പള്ളികള്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കോവിഡ് കാലത്ത് അനുസൃതമായി പുനസംഘടിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.നിലവിലെ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങളുള്ള പള്ളികളില്‍ മാത്രം വെള്ളിയാഴ്ച പ്രാർഥന ഉൾപ്പെടെ പരിമിതപ്പെടുത്താനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതു പ്രകാരം കോവിഡ് കാലത്ത് താല്‍ക്കാലികമായി തുറന്ന മസ്ജിദുകള്‍ അടച്ചുപൂട്ടി അവിടെ നടക്കുന്ന പ്രാർഥനകൾ കോവിഡിന് മുമ്പുള്ള കാലഘട്ടത്തെ സ്ഥിതിയിലേക്ക് മാറ്റും.എല്ലാ ഗവര്‍ണറേറ്റുകളിലുടനീളമുള്ള മസ്ജിദ് അഡ്മിനിസ്‌ട്രേഷനുകള്‍ക്ക് മന്ത്രാലയത്തിന്റെ മസ്ജിദ് വിഭാഗം ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കിയതായി അധികൃതർ അറിയിച്ചു.