ഖത്തർ :ഹയാകാർഡ് ഇല്ലെങ്കിലും ജി.സി.സി പൗരൻമാർക്കും താമസക്കാർക്കും ഇന്നുമുതൽ ഖത്തറിൽ പ്രവേശിക്കാം .ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടവും പ്രീ ക്വാർട്ടറും തീരുന്നതോടെയാണ് യാത്രാ നയത്തിൽ ഖത്തർ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്നുമുതൽ ഹയാ കാർഡില്ലതെ തന്നെ ഖത്തറിലേക്ക് ലോകകപ്പ് മുൻപുള്ള യാത്രാ നിബന്ധനയാണ് ഇവർക്ക് വരാനാകും.ബാധകമാകുക ജി.സി.സിയിലെ താമസക്കാർക്ക് ലോകകപ്പിന്റെ ഭാഗമാകുന്നതിന് അവസരമൊരുക്കുന്നതിനാണ് പുതിയ ഇളവുകളെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. റോഡ് മാർഗം വരുന്നവർ ബസിലാണെങ്കിൽ പ്രത്യേകരജിസ്ട്രേഷന്റെ ആവശ്യമില്ല. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ ഈ മാസം എട്ടു വരെ കാത്തിരിക്കണം.യാത്രക്ക് 12 മണിക്കൂർ മുമ്പെങ്കിലും എൻട്രി പെർമിറ്റിനായി രജിസ്റ്റർ ചെയ്യണം. എന്നാൽ ഹയാ കാർഡ് വഴി വരുന്നവരെ പോലെ ഇവർ എൻട്രി ഫീ അടയ്ക്കേണ്ടതില്ല. 5000 റിയാൽ ആയിരുന്നു മുൻപ് എൻട്രി ഫീ. ജി.സി.സി ഇതര രാജ്യങ്ങളിലുള്ളവർക്ക് മാച്ച് ടിക്കറ്റ് ഇല്ലാതെ ഹയാ കാർഡ് എടുക്കാനുള്ള സംവിധാനവും ഈ മാസം 2 മുതൽ ആരംഭിച്ചിട്ടുണ്ട് .