HDAFമസ്കറ്റ് HDFC യുടെ ഹോം ഫെയർ മസ്കറ്റ് അൽ ഫലജ് ഹോട്ടലിൽ തുടക്കമായി.കഴിഞ്ഞ ദിവസം രാവിലെ ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ മേള ഉദ്ഘാടനം ചെയ്തു ദക്ഷിണേന്ത്യയിൽ നിന്നുള്ള 25 നിർമ്മാതാക്കളാണ് മേളയിൽ പങ്കെടുക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെ മെട്രോനഗരങ്ങളിലേക്ക് ചേക്കേറുന്ന മലയാളികളെ ലക്‌ഷ്യം വെച്ച് ബാന്ഗ്ലൂർ,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത് , പുറവങ്കര ബിൽഡേഴ്‌സ് മാത്രമാണ് ഇത്തവണ കേരളത്തിൽ നിന്നുള്ള ഏക സ്ഥാപനം.ആദ്യ ദിവസം 1000 ആളുകളോളം എത്തിയതായും വരും ദിവസം ഇത് 3000 വരെ ഉയരും എന്നും സംഘാടകർ പറഞ്ഞു, മോളിക്ക്യൂൻസ്‌ ആണ് പരിപാടിയുടെ സംഘാടകർ.