ബഹ്‌റൈൻ : വടകര കുനിങ്ങാട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു (46) ആണ് മരിച്ചത്. ഈസ്റ്റേൺ റെഡിമിക്സിൽ ഓപറേറ്ററായിരുന്നു. ജോലിക്കിടെയായിരുന്നു ഹൃദയാഘാതം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ നടന്നുവരുന്നതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു .