25 വർഷമായി നാട്ടിൽ പോകാൻ കഴിയാത്ത കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിക്ക് കൈത്താങ്ങായി സാമൂഹ്യ പ്രവർത്തകൻ . നിയമ നടപടി പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക്

ബഹ്‌റൈൻ : സാമൂഹിക പ്രവർത്തകനും. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ പി ഫ്) . ചാരിറ്റി വിങ് ജോയിന്റ് കൺവീനർമായ വേണു വടകരയുടെയും കെ പി ഫ് പ്രസിഡന്റും വേൾഡ് എൻ ർ ഐ കൌൺസിൽ ഹ്യുമാനിറ്റേറിയൻ ഡയറക്ടർയുമായ സുധീർ തിരുനിലത്തിന്റെയും ശ്രമഫലമായി വടകര കുരിക്കിലാട് സ്വദേശി ശശിധരൻ പുള്ളോട് 63 വയസ്സ് ഇന്ന് എയർ അറേബ്യ ഫ്ലൈറ്റിൽ നാട്ടിലേക്ക് തിരിക്കും.
സുധീർ തിരുനിലത്ത് ഇദ്ദേഹത്തിന്റെ വിവരം ഇന്ത്യൻ എംബസി ഓപ്പൺ ഹൗസിൽ അംബാസഡറെ അറിയിക്കുകയും അതിനുള്ള നടപെടിക്രമങ്ങൾ നടത്തുകയും ചെയ്തു . തുടർന്നു വേണു വടകര ചോറോട് പഞ്ചായത്ത് പത്താം വാർഡ് മെമ്പറായ സിനിതാ ചേരുവത്തിനെ വിവരം അറീക്കുകയും അവരുടെ സഹായത്തോടെ വീട്ടുകാരുമായി സംസാരിക്കുകയും അവർ ശശിധരന്റെ നാട്ടിലുള്ള രേഖകൾ സങ്കടിപ്പിച്ചു തരികയും,തുടർന്നു അവർ അദ്ദേഹത്തെ നാട്ടിൽ സ്വീകരിക്കാൻ ത യ്യാറാണെന്ന വിവരം അറിയിക്കുകയും ചെയ്തു. നാട്ടിൽ ശശിധരന് ഒരു സഹോദരനുള്ളത്.മാതാപിതാക്കൾ നേരത്തെ മരിച്ചുപോയി.
കഴിഞ്ഞദിവസം ഇന്ത്യൻ എംബസി എമർജൻസി സർട്ടിഫിക്കറ്റ് തരികയും തുടർന്ന് സുധീർ തിരുനിലത്ത് ബഹ്‌റൈൻ ഇമിഗ്രഷൻ വിഭാഗവുമായി സംസാരിച്ച് അദ്ദേഹത്തിന്റെ കേസുകൾ നീക്കി നാട്ടിലേക്കു പോകാനുള്ള എല്ലാ രേഖകളും ശരിയാക്കി . തുടർന്ന് എംബസി അദ്ദേഹത്തിന് ടിക്കറ്റ് നൽകുകയും ചെയ്തു.
കഴിഞ്ഞ ഒരുവർഷമായി അദ്ദേഹത്തിനുള്ള താമസവും ഭക്ഷണസൗകര്യവും ചെയ്തുകൊടുക്കുന്ന വടകര സ്വദേശി രാജൻ പുതുക്കുടി , വേണു വടകര , സുധീർ തിരുനിലത്ത് , ബഹ്‌റൈൻ ഇമിഗ്രഷൻ അധികാരികൾ , ഇന്ത്യൻ അംബാസിഡർ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഭാരവാഹികൾ തുടങ്ങി അദ്ദേഹത്തെ സഹായിച്ച എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും ശശിധരൻ രേഖപ്പെടുത്തി.