മസ്‌കത്ത്∙ ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍ക്കായി അബീര്‍ ഹോസ്പിറ്റല്‍ ഏര്‍പ്പെടുത്തിയ പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു. ഹോസ്പിറ്റല്‍ ഓഡിറ്റോറിത്തില്‍ നടന്ന ചടങ്ങില്‍ അബീര്‍ ഒമാന്‍ ഡയറക്ടര്‍ ജംഷീര്‍ ഹംസ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ യൂസഫിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മീഡിയ ഫോറം അംഗങ്ങളും അബീര്‍ സീനിയര്‍ മാനേജ്‌മെന്റ് പ്രതിനിധികളായ ഹാഷിദ ഹംസ, മെറിന്‍, ബിന്ദു വര്‍ഗ്ഗീസ്, ഡോ. സുകുമാരന്‍, ഡോ. ഷാനവാസ് എന്നിവരും പങ്കെടുത്തു. മീഡിയ ഫോറം അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു.സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ അബീര്‍ ഗ്രൂപ്പ് ചെയ്തുവരുന്നതായി ജംഷീര്‍ ഹംസ പറഞ്ഞു. നിരാലംബരും നിര്‍ധനരുമായ രോഗികള്‍ക്ക് നിരക്കിളവ് ഉള്‍പ്പെടെയുള്ള സൗജന്യങ്ങള്‍ നല്‍കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.