ആരോഗ്യമന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ : ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ സ്വീകരിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം ചർച്ച ചെയ്യുകയും ചെയ്തു.യോഗത്തിൽ പ്രൈമറി ഹെൽത്ത് കെയർ സെന്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ.ഡോ. ലുൽവ റാഷിദ് ഷോയിതാർ പങ്കെടുത്തു . ബഹ്‌റൈറിനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധവും പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ച ആയി . വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംയുക്ത സഹകരണത്തിന്റെയും ഏകോപനത്തിന്റെയും വശങ്ങളും ആരോഗ്യ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു.ആരോഗ്യ, മെഡിക്കൽ സയൻസസ് മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സംയുക്ത ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു .