ബഹ്‌റൈൻ : ആരോഗ്യമേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഏകീകൃത ആരോഗ്യ സംവിധാനം കൊണ്ട് വരുന്നതിനായി പുതിയ പദ്ധതികൾക്ക് രൂപം നൽകും . കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായതു , ഉയർന്നു വരുന്ന ജന സംഖ്യയും , രോഗ പ്രതിരോധ വ്യവസ്ഥകളും കണക്കിലെടുത്തു ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തും, സൗത്ത് കൊറിയൻ ഹെൽത്ത് ഇൻഷുറൻസ് റിവ്യൂ ആൻഡ് അസ്സെസ്സ്മെന്റുമായുള്ള സഹകരണത്തിന് യോഗം അംഗീകാരം നൽകി