ഹൃദയസ്തംഭനം: ബഹ്‌റൈനിൽ മലയാളി നിര്യാതനായി.

മനാമ :ദീർഘകാലം സൽമാബാദിൽ അൽ നജ്യും  മെറ്റൽ സ്ക്രാപ് ഡബ്ല്യൂ എൽ എൽ എന്ന സ്ഥാപനം  നടത്തിവന്ന പത്തനംതിട്ട ജില്ലയിൽ വെണ്ണികുളം, വാളക്കുഴി ചെക്കാട്ട് വീട്ടിൽ ജോൺസൻ എബ്രഹാം ( ബാബുകുട്ടി 63) നിര്യാതനായി. ഭാര്യ -വാളക്കുഴി പള്ളിയാങ്കൽ  ലില്ലിക്കുട്ടി ജോൺസൻ, മക്കൾ : ജീവ, ജെഫി, ജെലിൻ എന്നിവർ നാട്ടിലാണ്.മരുമകൻ : എറണാകുളം പച്ചാളം ജെറിൻ ജെയിംസ്.