ഹാർട്ട് ബിറ്റ്സ് അംഗങ്ങളെ ഒമാനിൽ സ്വീകരിച്ചു

സോഹാർ: ബി ഇ എം പി ഹാർട്ട് ബീറ്റ്സ് മുഴപ്പിലങ്ങാട് തറവാട് അഗതി മന്ദിരത്തിൽ വെച്ച് രണ്ടാം വാർഷിക മെഗാ നറുക്കെടുപ്പിൽ വിജയിച്ച പൂർവ്വ സഹപാഠി
ശ്രീപാൽ പി. സി. , സുഹൃത്ത് അജയനും ഒമാൻ എയർപോർട്ടിൽ പ്രസിഡണ്ട് സലിം പാലിക്കണ്ടിയുടെ നേതൃത്യത്തിൽ സ്വീകരണം നൽകി.എക്സിക്യൂട്ടീവ് അംഗം നിഷാദ് കോട്ടക്കാരൻ’, താജുദ്ധിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു_തലശ്ശേരിയിലെ പ്രമുഖ സ്കൂൾ ആയ ബി ഇ എം പി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. ഹാർട്ട് ബീറ്റ്സ് ഒമാൻ ഘടകമാണ് ഓനിലേക്കുള്ള വിസയും മറ്റു ചിലവുകളും വഹിക്കുന്നത്.തലശ്ശേരി ബംഗ്ലാ ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി സി ഖിലാബ് ഒമാനിലേക്കുള്ള
യാത്രാ രേഖകൾ  കൈമാറി. മസ്ക്കറ്റിലേക്ക് പോകാനും തിരിച്ചു വരാനുമുള്ള വിമാന ടിക്കറ്റും 10 ദിവസം മസ്ക്കറ്റിൽ കഴിയാനുള്ള ചെലവുകളുമാണ് നറുക്കെടുപ്പിലൂടെ
ശ്രീപാലിന് ലഭിച്ചത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗമായി പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് ഹാർട്ട് ബീറ്റ്സ്.