കനത്ത മഴ : ഒമാനിൽ ജാഗ്രത നിർദേശം

മസ്കറ്റ്: ഒമാനിൽ പല സ്ഥലങ്ങളിലും കനത്ത മഴ ലഭിച്ചു . ഇന്ന് പുലർച്ചെ മുതൽ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.മസ്‌കറ്റ്, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, അൽ ദഖിലിയ, മുസന്ദം, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിൽ മഴ പെയ്യുവാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ബുധനാഴ്ച്ച വരെ മഴ തുടരുമെന്നും അറിയിപ്പിൽ പറയുന്നു .തിങ്കള്‍ മുതല്‍ ബുധന്‍ വരെ ബാധിക്കുന്ന മറ്റൊരു ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലി മീറ്റര്‍ വരെ മഴ പെയ്യുവാൻ സാധ്യത ഉണ്ട് . മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഒമാനിൽ പെയ്യുന്ന മഴയെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് ജാഗ്രതാ നിര്‍‌ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്