റിയാദ്: രാവിലെ മുതൽ പെയ്തുതുടങ്ങിയ കനത്ത മഴയിൽ ജിദ്ദ നഗത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൻ വെള്ളപ്പാച്ചിലും വെള്ളക്കെട്ടും നിറഞ്ഞു . സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട് . മുന്നറിയിപ്പില്ലാതെ റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായതു കാരണം നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. പെട്ടന്നുണ്ടായ മഴ വിമാനസര്‍വീസുകളെയും ബാധിച്ചു. പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. പുറപ്പെടേണ്ട വിമാനങ്ങളും സമയം പുനഃക്രമീകരിക്കുകയാണ്. യാത്രക്കാര്‍ ക്രമീകരിച്ച സമയത്തിനായി വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.രാത്രി എട്ടുമണി വരെ മഴ തുടരുമെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു. ജിദ്ദ, ബഹ്‌റ, മക്ക തുടങ്ങി സ്ഥലങ്ങളുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കാറ്റും മഞ്ഞുവീഴ്ചയും ഇടിമിന്നലും ചില പ്രദേശങ്ങളിലുണ്ട്. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്.
. ജിദ്ദ, റാബിഖ്, ഖുലൈസ്എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിരിക്കുകയാണ് . ജനങ്ങളോട് ജാഗ്രത പുലർത്താനും വേണ്ട മുൻകരുതലെടുക്കാനും ആവശ്യപ്പെട്ടു.