വ്യാഴാഴ്ച മുതൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത

By: Rafeek Parambath - Oman

മസ്‌കത്ത്‌ : ന്യുന മർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നവംബർ 16 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ എവിയേഷൻ അതൊറിറ്റി (CAA)അറിയിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ന്യുനമർദ്ദം ഒമാനിലെ അന്തരീക്ഷത്തെ ബാധിക്കുമെന്നാണ് പ്രാഥമീക സൂചനകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നതെന്ന് സി. എ . എ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം അൽവുസ്ഥ ദോഫാർ ഗവർണറേറ്റുകളിൽ നവംബർ 15 വരെ മഴ പെയ്തേക്കും വാദികൾ നിറഞ്ഞു ഒഴുകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും വാഹനം ഓടിക്കുന്നവർ സൂഷ്മത പാലിക്കണം എന്നും അറിയിപ്പിൽ പറയുന്നു