ദോഹ: ഖത്തറിൽ കനത്ത മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.പകൽ സമയത്ത് ഈർപ്പമുള്ള കാലാവസ്ഥയാകും ഉണ്ടാവുകയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽത്തീരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്, ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാലാണ് ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.പകൽ സമയത്ത് വടക്കുപടിഞ്ഞാറ് ദിശയിൽ 5-15 നോട് വരെ വേഗത്തിൽ കാറ്റുണ്ടായേക്കും.