മസ്‍കത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴക്ക് രണ്ടു ദിവസം കൂടി സാധ്യത ഉള്ളതിനാൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് സിവിൽ ഡിഫെൻസ് അതോറിറ്റി അറിയിച്ചു…ഒമാന്റെ വിവിധ വിവിധ ഗവർണർറ്റുകളിൽ ളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്.. വരുന്ന രണ്ടു ദിവസങ്ങൾ കൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..ഒമാനിലെ അൽ ദാക്കലിയ പ്രദേശത്ത് കഴിഞ്ഞ ദിവസം വാഹനം ഒഴുക്കിൽപെട്ടതിനെ തുടർന്ന് (4) ആളുകളെ രക്ഷപ്പെടുത്താൻ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ റെസ്ക്യൂ ടീമുകൾക്ക് കഴിഞ്ഞു,അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ശംസിലുള്ള ഒരു ഗ്രാമത്തില്‍ വീടിന് ചുറ്റും വെള്ളം കയറിയതിനെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ കുടുങ്ങി. അവരെയും സിവിൽ ഡിഫെൻസ് സാഹസപ്പെട്ടാണ് രക്ഷപ്പെടുത്തിയത്..ജബല്‍ അല്‍ ശംസില്‍ തന്നെ വാദിയില്‍ അകപ്പെട്ട് കാണാതായ ഒരു പ്രവാസിയുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. മരണപ്പെട്ടയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തി ആരും താഴ്‌വരകലിലേക്ക് യാത്രചെയരുതെന്നും. വാദികൾ മുറിച്ചുകടക്കരുതെന്നും സിവിൽ ഡിഫെൻസ് അതോറിറ്റി വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുള്ളത്..വലിയപെരുന്നാൽ അടുത്ത് വരുന്നതിനാൽ മത്രസൂകിലും മറ്റും മഴവെള്ളം കയറിയത് കച്ചവടത്തേയും ബാധിച്ചിട്ടുണ്ട്..കോവിഡ് മഹാമാരിക്ക് ശേഷം വന്ന പെരുന്നാളിനെ കച്ചവടക്കാർ വൻ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്.. എന്നാൽ ശക്തമായ മഴ കാരണം പെരുന്നാൾ കച്ചവടവും കുറവാണ്.. നിസ്വവ പോലുള്ള മേഖലകളിൽ കടകളിൽ വരെ വള്ളം കയറിയതും കച്ചവടത്തെ ബാധിച്ചിട്ടുണ്ട്…