ബഹ്റൈൻ : കോവിഡ് മൂലം ജോലി നഷ്ടപ്പെടുകയും, കുടുംബത്തിന്റെ ഏക ആശ്രയമായ സുലൈമാൻ പലവിധ വിഷമതകളും സഹിച്ചു. യാത്ര ചെയ്യുവാനുള്ള സാധ്യതകൾക്കായി പല വാതിലുകളും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.ഫേസ്ബുക്കിൽ സോഷ്യൽ ഫോറം നടത്തി വന്ന ഭക്ഷണ കിറ്റ് വിതരണത്തിന്റെ വാർത്തയുടെ അടിയിൽ ‘എന്നെ ഒന്നു വിളിക്കുമോ’ എന്ന കമന്റ് കണ്ടാണ് സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ച് പ്രസിഡന്റ് അസീർ സാഹിബ് സുലൈമാൻ എന്നയാളെ ബന്ധപ്പെട്ടത്.തയ്യിൽ ജോലിക്കാരനായ സുലൈമാൻ പ്രമേഹ രോഗിയും, പക്ഷാഘാതം മൂലം പ്രയാസം അനുഭവിക്കുന്ന ഒരു വ്യക്തിയാണ്.അദ്ദേഹത്തിന്റെ പ്രയാസം മനസ്സിലാക്കിയ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ ഉടനെ തന്നെ അദ്ദേഹത്തിനാവശ്യമായ ഭക്ഷണ സാധങ്ങൾ നൽകുകയും അദ്ദേഹത്തിന്റെ യാത്ര സാധ്യമാകുവാൻ വേണ്ടി എംബസ്സിയിൽ പേര് രെജിസ്റ്റർ ചെയ്യിക്കുകയും, ടിക്കറ്റ് ശേഖരിക്കുവാൻ എംമ്പസിയിൽ നിന്നും വിളിച്ചപ്പോൾ ഉടനെ ആവശ്യമായ പൈസ സമാഹരിച്ചു അദ്ദേഹത്തിന് നൽകുകയും അദ്ദേഹേത്തിന്റെ യാത്ര സാധ്യമാക്കുകയും ചെയ്തു.മുഹറഖ് ബ്രാഞ്ച് പ്രസിഡന്റ് അസീർ പാപ്പിനിശ്ശേരി സെക്രട്ടറി മൊയ്ദീൻ TMC, സൂഖിലെ സോഷ്യൽ ഫോറത്തിന്റെ നേതാക്കളായ മുസ്തഫ, റഷീദ് മാഹി, മജീദ്, അസീസ് അബ്ബാസും, അർശിദ് പാപ്പിനിശ്ശേരിയും നേത്ര്വതം കൊടുത്തു.