മനാമ :നാല് വർഷതോളമയി ബഹ്റൈനിൽ വീട്ടു ജോലി ചെയ്ത് വരികയായിരുന്ന നിലമ്പൂർ സ്വദേശിനി, ഏക മകളുടെ കല്യാണ ശേഷം പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ പോയിരുന്നു എന്നാൽ വാർദ്ധക്യത്തിലും വിധി വിട്ടുകളഞ്ഞില്ല കഴിഞ്ഞ പ്രളയത്തിൽ വീടും ഒലിച്ചു പോയി .പിന്നീട് ഒരു വീട് എന്ന മോഹവുമായി വീണ്ടും പ്രവാസത്തേക്ക് വിമാനം കേറി, എന്നാൽ കോവിടിന്റെ വേഷത്തിൽ വീണ്ടും ഭീഷണി ആവുകയായിരുന്നു.
മൂന്ന് മാസക്കാലമായി അസുഖ ബാധിതയായും ജോലിയില്ലാതെയും കഷ്ടത അനുഭവിക്കുകയായിരുന്ന ഇവരെ അന്നുമുതൽ കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റും മരുന്നും കൃത്യമായി എത്തിച്ചു കൊടുത്തും , ചികിത്സക്ക് ഹോസ്പിറ്റലിൽ എത്തിച്ചും, മറ്റു സഹായങ്ങൾ ചെയ്തു വരികയായിരുന്നു.
അസുഖത്തിന് ശമനം ഇല്ലാത്തതിനാൽ നാട്ടിൽ പോകണം എന്ന് ആവശ്യപെട്ടപ്പോൾ KMCC മലപ്പുറം ജില്ലാ കമിറ്റി ഫ്ലൈറ്റ് ടിക്കറ്റും മറ്റു സഹായങ്ങളും നൽകി യാത്ര അയച്ചു..