പ്രവാസിക്ക്  നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്

ബഹ്‌റൈൻ : ജോലി നഷ്‌ടപ്പെട്ടു വിസ കാലാവധി കഴിയാറായി ബഹ്‌റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ദിലീപ് കുമാറിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാരിറ്റി വിങ് ന്റെ നേതൃത്വത്തിൽ  സെൻട്രൽ – ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ  നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും, യാത്രസഹായവും  കൈമാറി.  സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, ഷമീർ സലിം എന്നിവർ സന്നിഹിതരായിരുന്നു