ആരോഗ്യമേഖല കൂടുതൽ നവീകരിക്കും –പ്രധാനമന്ത്രി

പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഗുദൈബിയ പാലസിൽ മുതിർന്ന ഉദ്യോഗസ്​ഥരുമായി ചർച്ചയിൽ.

മനാമ: ഒത്തൊരുമയാണ് ​ബഹ്​റൈ​​െൻറ കരുത്തെന്നും വിഭാഗീയതയുണ്ടാക്കുന്ന എല്ലാ ശ്രമങ്ങളെയും വിജയകരമായി തകർത്ത ചരിത്രമാണ്​ രാജ്യത്തിനുള്ളതെന്നും പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ മുതിർന്ന ഉദ്യോഗസ്​ഥരുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ചർച്ചയിൽ വിലയിരുത്തി. ആരോഗ്യമേഖല കൂടുതൽ നവീകരിക്കുമെന്നും ഇൗരംഗത്തെ ജീവനക്കാർ നടത്തുന്ന ആത്​മാർഥമായ പ്രവർത്തനം പ്രത്യേകം പരാമർശിക്കേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തുള്ള മികച്ച മെഡിക്കൽ സൗകര്യങ്ങൾ രാജ്യത്ത്​ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.