ബഹ്റൈൻ : ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, ഈസ ബിൻ സൽമാൻ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ന് സാകിർ എക്സിബിഷൻ വേൾഡിൽ ബഹ്റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ 2023 (BIGS) ഉദ്ഘാടനം ചെയ്തു. “ജലം: പുനരുജ്ജീവിപ്പിക്കുന്ന ജീവിതം” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ഗാർഡൻ ഷോ തുടക്കം കുറിച്ചിരിക്കുന്നത് . ഈ മേഖലയിലെ ഏറ്റവും വലിയ പ്രദർശനത്തിൽ പൂന്തോട്ടപരിപാലന, കാർഷിക പരിപാലനം എന്നിവ ലക്ഷ്യം വച്ച് നടക്കുന്ന ഗാർഡൻ ഷോക്ക് ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശി യും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ തുടങ്ങിയവർ എക്സിബിഷന് നൽകുന്ന പിന്തുണ ഏറെ വിലമതിക്കാൻ ആവാത്തതാണെന്നും അദ്ദേഹം പറഞ്ഞു
രാജാവിന്റെ പത്നിയും നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റിന്റെ (എൻഐഎഡി) ഉപദേശക സമിതിയുടെ പ്രസിഡന്റുമായ രാജകുമാരി സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ പിന്തുണ ഷെയ്ഖ് ഈസ ബിൻ സൽമാൻ എടുത്തു പറഞ്ഞു .
വിവിധ സ്റ്റാളുകളിൽ അദ്ദേഹം സന്ദർശനം നടത്തുകയും കാർഷിക മേഖലയിലെ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ BIGSന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു . എക്സിബിഷൻ കൂടുതൽ വിപുലമാക്കുന്നതിൽ സ്ഥാപനങ്ങൾ വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിക്കുകയും സാമ്പത്തിക വൈവിധ്യവൽക്കരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും രാജ്യത്തിന്റെ വിപുലമായ ശ്രമങ്ങളെ അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു . ബഹ്റൈൻ ഗാർഡൻ ക്ലബ് മത്സര വിജയികൾക്ക് അദ്ദേഹം അവാർഡ് സമ്മാനിച്ചു, റെസിഡൻസ് ഗാർഡൻസിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയതിന് ജലീല സയ്യിദ് മഹ്ദി എച്ച്എം കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ കപ്പ് നേടി, ദലാൽ സാമി രാധി ശൈഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫ കപ്പ് നേടി. പൂക്കളും പച്ചക്കറികളും വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ.പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിലെ മികച്ച പ്രദർശനത്തിനുള്ള പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ കപ്പും ഫവാസ് ഹംദാൻ നേടി, അമേച്വർ ഫോട്ടോഗ്രാഫിയിലെ മികച്ച പ്രദർശനത്തിനുള്ള എച്ച്ആർഎച്ച് പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ കപ്പ് എസ്മത്ത് അഹമ്മദ് അബ്ദുല്ല നേടി. വിദ്യാർത്ഥി ഫോട്ടോഗ്രാഫിയിലെ മികച്ച പ്രദർശനത്തിനുള്ള പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ കപ്പ് എറിക്സ് സോണിയും എക്സോട്ടിക് സസ്യങ്ങളുടെ മികച്ച പ്രദർശനത്തിനുള്ള ഷൈഖ ഹയാ ബിൻത് മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ കപ്പും ബെതാൻ റോബിൻസണിന് ലഭിച്ചു.ബഹ്റൈൻ ഫാർമേഴ്സ് മാർക്കെറ്റ് പവലിയൻ ഉൾപ്പെടെ ഇത്തവണ ഗാർഡൻ ഷോയിൽ 176-ലധികം കമ്പനികളും സ്ഥാപനങ്ങളും ആണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത് . കാർഷിക വികസനത്തിനായുള്ള കിംഗ് ഹമദ് പ്രൈസിൽ മികച്ച ബഹ്റൈൻ കർഷകനുള്ള വിജയികൾക്കായി രണ്ട് പ്രദർശന സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്, കൂടാതെ പന്ത്രണ്ട് ബഹ്റൈൻ കർഷകർക്കായി പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ പ്രത്യേക ഇടങ്ങളും ഉണ്ട് . “ഖലാസിയുടെ പൂന്തോട്ടം” പവലിയനും. വിനോദ ഗെയിമുകളും ജല സുസ്ഥിരതയെക്കുറിച്ചുള്ള വിദ്യാഭ്യാസ, ബോധവൽക്കരണ ശിൽപശാലകളും ഗാർഡൻ ഷോയിൽ ഉൾപ്പെടും.പൊതുജനങ്ങൾക്കായി മാർച്ച് 9 മുതൽ 12 വരെ ഗാർഡൻ ഷോ കാണുവാൻ അവസരം ലഭിക്കും ,കൂടാതെ നിരവധി പ്രാദേശിക, വിദേശ കമ്പനികൾ , കാർഷിക ഉൽപ്പന്നങ്ങൾ, പരിഹാരങ്ങൾ, കാർഷിക രീതികൾ എന്നിവ ഗാർഡൻ ഷോയിൽ കാണികൾക്കു നേരിട്ട് കാണുവാനും മനസിലാക്കുവാനും അവസരം ലഭിക്കും . രാജ്യത്തിന്റെ കാർഷിക മേഖലയുടെ വികസനത്തിനും സുസ്ഥിരതയ്ക്കും സംഭാവന നൽകുന്ന കാർഷിക സാങ്കേതികവിദ്യകളിലേക്ക് വെളിച്ചം വീശുമെന്നും അധികൃതർ വ്യക്തമാക്കി .