ബഹ്‌റൈൻ : ഉന്നത വിദ്യാഭ്യാസം : കർത്തവ്യവും സാധ്യതകളും എന്ന വിഷയത്തെ കുറിച്ച് ഒഐസിസി ബഹ്‌റൈൻ നാഷനൽ കമ്മിറ്റിയും ലേർണിങ് റേഡിയസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ഓൺലൈൻ സെമിനാർ ലോകത്തിന്റെ വിവിധ ഭാഗങ്ങകളിൽ നിന്നുള്ള വിദ്യഭ്യാസ നിരീക്ഷകരും , അക്കാദമിക്ക് പണ്ഡിതരും ,മാതാപിതാക്കളും ,വിദ്യാർത്ഥികളും പങ്കെടുത്തു.ഇന്ത്യയിലെ പ്രശസ്തമായ അക്കാഡമിക് ചിന്തകരുടെ കൂട്ടായ്മയായ ലേർണിങ് റേഡിയസുമായി ഒഐസിസി നാഷണൽ കമ്മിറ്റി ബഹ്‌റൈൻ കൈകോർക്കുന്നത് പ്രവാസ ലോകത്ത് ആധുനിക വിദ്യാഭ്യാസ ചിന്തകൾക്കും ആശയങ്ങൾക്കും ഉണർവേകും എന്ന് പ്രവാസി ഭാരതി ജേതാവും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റുമായ ശ്രീ രാധാകൃഷ്ണ പിള്ള ഉദ്ഘാടന പ്രഭാഷണത്തിൽ പ്രസ്താവിച്ചു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന നൂതന മാറ്റങ്ങളെ ഉൾകൊള്ളേണ്ടത്
കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുഖ്യാതിഥി ഐ സി ആർ എഫ് ചെയർമാൻ അരുൾ ദാസ് തോമസ് അഭിപ്രായപെട്ടു. സിവിൽ സർവീസ് പോലെയുള്ള ഇന്ത്യയിലെ സുപ്രധാന മത്സര പരീക്ഷകളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ യുവതലമുറ സുവ്യക്തമായി ഉൾകൊള്ളാൻ ഇത്തരം പ്രഭാഷണങ്ങൾ അനിവാര്യമാണെന്ന്. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ അഭിപ്രായപ്പെട്ടു.
ഒഐസിസി ഗ്ലോബൽ ജന സെക്രട്ടറി രാജു കല്ലുംപുറം ,പ്രൊഫ ഷെമിലി പി ജോൺ എന്നിവർ ഇത്തരം പ്രഭാഷണങ്ങളുടെ അനിവാര്യത ആശംസ പ്രസംഗത്തിൽ രേഖപ്പെടുത്തി. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾകൊള്ളാൻ പ്രവാസ സമൂഹം എന്തെല്ലാം രീതിയിൽ വൈജ്ഞാനികമായും സാമൂഹികമായും തയ്യാറാകണം എന്ന് പത്ത് മേഘലയെ മുൻനിർത്തി വ്യാഖ്യാനിച്ചാണ് ശ്രീ ആഷിഫ് കെ.പി പ്രഭാഷണം അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസം : കർത്തവ്യവും സാധ്യതകളും എന്ന വിഷയത്തിന്റെ പ്രാധാന്യം വൈജ്ഞാനികമായും സാമൂഹികവുമായും വിദ്യാഭ്യാസ നിരീക്ഷകരും അക്കാദമിക് പണ്ഡിതരും മാതാപിതാക്കളും വിദ്യാർഥികളും ഉൾക്കൊള്ളണമെന്ന്
ശ്രീ ആഷിഫ് കെ.പി പ്രഭാഷണത്തിൽ വ്യക്തമാക്കി.
ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച സെമിനാറിൽ
ഒഐസിസി ജന സെക്രട്ടറി ശ്രീ ബോബി പാറയിൽ സ്വാഗതം പറയുകയും
പ്രോഗ്രാം കോർഡിനേറ്റർ ശ്രീ നിസാർ കുന്നംകുളത്തിങ്ങൽ
നന്ദി അറിയിക്കുകയും ചെയ്തു.ഒഐസിസിനേതാക്കളായ ശ്രീധർ തേറമ്പിൽ,ജവാദ് വക്കം തുടങ്ങിയവരും സംസാരിച്ചു,ആധുനിക വിദ്യാഭ്യാസ രംഗത്ത് സംഭവിക്കുന്ന മാറ്റങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന ലേർണിങ് റേഡിയസ്സിന്റെ മുഖ്യ രക്ഷാധികാരി കേരളത്തിലെ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണറായ ശ്രീ കമാൽകുട്ടി ഐഎഎസ്സും , ഫൗണ്ടർ ചെയർമാൻ ഫാറൂഖ് കോളേജ് സിവിൽ സർവീസ് അക്കാഡമിക് തലവാനുമാണ് ശ്രീ ആഷിഫ് കെ.പി യുമാണ്.