ബഹ്റൈൻ : ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചിയുടെ കൂളിങ് ഹീറ്റിങ് ഉൽപന്നങ്ങളുടെ ബഹ്റൈനിലെ വിതരണം വി.കെ.എൽ ഹോൾഡിങ് ആൻഡ് അൽ നമൽ ഗ്രൂപ് ഏറ്റെടുത്തു. ബഹ്റൈൻ ഗൾഫ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇരു കമ്പനികളും ഉടമ്പടിയിൽ ഒപ്പുവച്ചു . ചടങ്ങിൽ അൽ നമാൽ ഗ്രൂപ് ഓഫ് കമ്പനികളുടെയും വി.കെ.എൽ ഹോൾഡിങ്ങിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. വർഗീസ് കുര്യൻ, ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി ജി.എം, എം.ഇ.എ അഹമ്മദ് അഖീൽ, ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി സീനിയർ പ്രോഡക്ട് മാനേജർ, എം.ഇ.എ അഹമ്മദ് എൽഡെസൂക്കി എന്നിവരും ഇരുസ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു . വി.കെ.എൽ ഹോൾഡിങ് ആൻഡ് അൽ നമൽ ഗ്രൂപ്പിന്റെ സഹോദരസ്ഥാപനമായ സാച്ച് ഇന്റർനാഷനൽ ട്രേഡിങ് 1990 മുതൽ റിയൽ എസ്റ്റേറ്റ്, കോൺട്രാക്ടിങ്, മാനുഫാക്ചറിങ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്, ആരോഗ്യം, എനർജി ആൻഡ് പവർ, എക്സിബിഷൻ സെന്റർ തുടങ്ങി നിരവധി മേഖലകളിലെ പ്രമുഖ കമ്പനിയാണ്. ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി മിഡിലീസ്റ്റിലും ആഫ്രിക്കയിലും എയർ കണ്ടീഷനിങ് മേഖലയിലെ പ്രമുഖരാണ്.
ഹിറ്റാച്ചി ഉൽപന്നങ്ങളുടെ വിതരണം വി.കെ.എൽ ഹോൾഡിങ് ആൻഡ് അൽ നമൽ ഗ്രൂപ്പ് ഏറ്റെടുത്തു
gpdesk.bh@gmail.com