ചെറിയ പെരുന്നാളിേനോടനുബദ്ധിച്ച് 797 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി ഹൈത്തം ബിൻ താരിഖ് മാപ്പ് നല്കി മോചിപ്പിച്ചു, നല്ല നടപ്പുകാരായ തടവുകാർക്കാണ് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 301 പേർ വിദേശികളും 496 പേർ സ്വദേശികളുമാണ്. രാജ്യത്തിെന്റെ സുപ്രീം കമാന്‍ഡര്‍ എന്ന് അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.