പള്ളികൾ പ്രാർത്ഥന മുഖരിതം

മസ്‌ക്കറ്റ് : ഒമാനില്‍ നാളെ മുതല്‍ റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യവകുപ്പിന് കീഴിലെ മാസപിറവി നിരീക്ഷണസമിതി അറിയിച്ചു. ഇന്ന് സുല്‍ത്താനേറ്റില്‍ മാസപിറവി ദൃശ്യമായ സഹാജര്യത്തിലാണ് നാളെ മുതല്‍ റമദാന്‍ മാസവും വ്രതാനുഷ്ഠാനവും ആരംഭിക്കുമെന്ന് സമിതി അറിയിച്ചു. ലോകത്തെ മുഴുവന്‍ വിശ്വാസി സമൂഹത്തിനും സമിതി റമദാന്‍ ആശംസകള്‍ നേര്‍ന്നു.മാസപിറവി ദൃശ്യമായതോടെ ഒമാനിലെ പള്ളികൾ പ്രാർത്ഥന മുഖരിതമായി ഇനി വരുന്ന നാളുകൾ ആത്മനിയന്ത്രണത്തിന്റെ പകലുകളും, സമര്‍പ്പണത്തിന്റെ രാവുകളുമായി വിശ്വാസികൾ കൂടുതൽ സമയം പള്ളികളിൽ ചിലവഴിക്കും. ലോകത്തിനായി വിശുദ്ധ ഖുര്‍ആന്‍ നല്‍കി അനുഗ്രഹിച്ചതിന് വ്രതനാളുകളിലൂടെ ദൈവത്തിന് നന്ദി പറയുന്നു എന്ന് ഒമാനിലെ മലയാളി മത പണ്ടിതാൻ ഉസ്താദ്‌ ഫൈസി പറയുന്നു .നിരവധി അനന്യ മതസ്ഥർ വ്രതം നോല്ക്കുന്നത് പ്രവാസത്തിൽ മാത്രം കാണുന്ന കാഴ്ചയാണ്,ഇനിമുതൽ രാത്രികളില്‍ ദീര്‍ഘ നമസ്കാരങ്ങളില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം ചെയ്തും ദാനധര്‍മങ്ങള്‍ നിര്‍വഹിച്ചും റമദാനെ കൂടുതൽ സുന്ദരമാക്കും.