ഒമാനിലെ തേൻ ഉൽപ്പാദനം 5 ടൺ കവിഞ്ഞു.

മസ്കറ്റ് : ഒമാൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കാൻ ഒമാനിലെ പ്രാദേശിക തേൻ വിപണി .ഈ വർഷത്തെ സമർ തേൻ ഉൽപ്പാദനം 5 ടൺ കവിഞ്ഞു.ഒമാനിൽ തേനീച്ച വളർത്തൽ തൊഴിലിനെ പുരാതന ഒമാനി തൊഴിലുകളിലൊന്നായും പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായും കണക്കാക്കുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന അൽ ബുറൈമി ഗവർണറേറ്റിലെ നിരവധി കുടുംബങ്ങളുടെ വരുമാന മാർഗമാണ് തേനീച്ച വളർത്തൽ.. 2024 ൽ ഒമാനിലെ പ്രധാന തേൻ വിപണിയായ അൽ ബുറൈമി ഗവർണറേറ്റിലെ മഹ്‌ദ വിലായത്തിൽ മാത്രം സമർ തേനിൻ്റെ ഉത്പാദനം ഒമാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് വാട്ടർ റിസോഴ്‌സിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 5 ടണ്ണിലധികം വരുമെന്ന് അൽ ബുറൈമി ഗവർണറേറ്റിലെ മഹ്‌ദ വിലായത്തിലെ കൃഷി, ജലവിഭവ വകുപ്പ് ഡയറക്ടർ എഞ്ചിനീയർ മുഹമ്മദ് ബിൻ സലേം ബിൻ ഉബൈദ് അൽ കഅബി പറഞ്ഞു, ഒമാനി തേനിൻ്റെ പ്രാദേശിക വിപണിയുടെ ആവശ്യം നിറവേറ്റുന്നതിലൂടെയും ഒമാനിലെ സുൽത്താനേറ്റിന് പുറത്ത് മിച്ചം കയറ്റുമതി ചെയ്യുന്നതിലൂടെയും ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇത് വഴി സാധിക്കും .. തേനീച്ച വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളും മാർഗങ്ങളും നൽകുന്നതിന് പുറമെ സാങ്കേതിക പിന്തുണയും തേനീച്ച വളർത്തുന്നവർക്ക് ഗവണ്മെന്റ് നൽകുന്നുണ്ട് , കൂടാതെ തേനീച്ചകളെ വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ശരിയായ രീതികളെക്കുറിച്ച് നിരവധി ബോധവൽക്കരണ പരിപാടികൾ, സെമിനാറുകൾ, എക്സിബിഷനുകൾ . വില്പനശാലകൾ എന്നിവയും ഗവൺമെന്റ് ഒരുക്കുന്നുണ്ട്