ബഹ്റൈൻ : മതങ്ങൾക്കും സംസ്കാരങ്ങൾക്കും ഇടയിൽ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രവർത്തിച്ച കാര്യങ്ങൾക്ക് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഫോർ ഇന്റർനാഷണൽ റിലേഷൻ നിന്നും രാജാവ് ഹമദ് ബിൻ ഇസ അൽ ഖലിഫ ബഹുമതി ലഭിച്ചത്. അജ്ഞതയാണ് സമാധാനത്തിന്റെ ശത്രു, അതിനാൽ, പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും ആത്മാവിൽ വിശ്വാസത്തിന്റെ തത്ത്വങ്ങൾ പഠിക്കുക, പങ്കുവയ്ക്കുക, ഒരുമിച്ച് ജീവിക്കുക എന്നിവ നമ്മുടെ കടമയാണ് എന്ന നാമധേയത്തിൽ പ്രവർത്തിക്കുന്ന കിംഗ് ഹമദ് ഗ്ലോബൽ സെൻറ്റർ ഫോർ പീസ് ഫുൾ കോയിസ്റ്റൻസ് കൂട്ടായ്മ നിരവധി സഹവർത്തിത്വ പ്രവർത്തനങ്ങൾ ആണ് നിലവിൽ നടത്തി വരുന്നത് .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വിവിധ മതസ്ഥരെ പങ്കെടുപ്പിച്ചുള്ള ഈ കൂട്ടായ്മയുടെ പ്രവർത്തങ്ങൾ ഇതിനോടകം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു .