തർബിയ ഇസ്ലാമിക സൊസൈറ്റി ആദരിച്ചു.

മനാമ: റയ്യാൻ സ്റ്റഡി സെന്ററിന്റെ ക്ഷണം സ്വീകരിച്ച് ബഹ്‌റൈനിൽ വിവിധ പ്രഭാഷണ പരിപാടികളിൽ പങ്കെടുത്ത പ്രശസ്ത ഫാമിലി കൗൺസിലറും ഫറൂഖ് ട്രെയിനിങ്ങ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വിറിനെ തർബിയ ഇസ്ലാമിക് സൊസൈറ്റി ആദരിച്ചു.ഉമ്മ് അൽ ഹസ്വം കിംഗ് ഖാലിദ് മസ്ജിദിൽ വെച്ച് നടന്ന ചടങ്ങിൽ തർബിയ ഇസ്ലാമിക് സൊസൈറ്റി നാഷണൽ പ്രോജെക്ട്സ് ഡെപ്യൂട്ടി ഡയറക്ടറും അൽ ഈമാൻ സ്‌കൂൾസ് ഡയറക്ടറുമായ ഷെയ്ഖ്. റാഷിദ് അബ്ദു റഹ്മാ നിൽ നിന്നും ഡോ. ജൗഹർ മുനവ്വിർ സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.റയ്യാൻ സെന്റർ ഭാരവാഹികളായ അബ്ദുൽ ഗഫൂർ പാടൂർ, സി.കെ. അബ്ദുല്ല, രിസാലുദ്ദീൻ. അബ്ദുൽ അസീസ് ടി.പി., അബ്ദു റസാഖ് വി.പി. എന്നിവർ സന്നിഹിതരായിരുന്നു.