സുധീർ തിരുനിലത്തിനെ ആദരിച്ചു

ബഹ്‌റൈൻ : പ്രമുഖ സാമൂഹ്യപ്രവർത്തകനും വേൾഡ് എൻ.ആർ.ഐ കൗസിൽ ഹ്യുമാനിറ്റേറിയൻ എയ്ഡ് ജി.സി.സി ഡയറക്ടറുമായ സുധീർ തിരുനിലത്തിനെ സാമൂഹിക സാംസ്‌കാരിക സംഘടനയായ അണ്ണൈ തമിഴ് മൻട്രം പൊന്നാടയും മൊമെൻറ്റോയും നൽകി ആദരിച്ചു . അദ്ലിയ കാൾട്ടൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ അണ്ണൈ തമിഴ് മൻട്രം എക്‌സിക്യൂട്ടീവ് അംഗം ജി.കെ സെന്തിൽ, പളനിച്ചാമി എന്നിവർ സന്നിഹിതരായിരുന്നു .ബഹ്‌റൈനിൽ കഴിയുന്ന തമിഴ് സമൂഹത്തിനു നൽകിയ സേവനങ്ങൾ കണക്കിലെടുത്താണ് ആദരം നൽകിയതെന്ന് ണ്ണൈ തമിഴ് മൻട്രം അധികൃതർ അറിയിച്ചു .