മസ്കത്ത് : സോഹാറിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്പെഷലൈസ്ഡ് സ്വകാര്യ ആശുപത്രി വരുന്നു. ഒമാനിലെ സോഹാറിൽ ആദ്യമായാണ് ഈ വിഭാഗത്തിനായി ഒരു സ്പെഷലൈസ്ഡ് ആശുപത്രി വരുന്നത്. 70 കിടക്കകളുള്ള ആശുപത്രിയിൽ മൂന്ന് പ്രധാന ഓപ്പറേഷൻ റൂമുകളാകും ഉണ്ടാവുക. ഇതോടൊപ്പം, ആധുനിക സൗകര്യങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗങ്ങളും ഉണ്ടാകും. ഇതോടൊപ്പം ഒന്പത് ലേബർ- ഡെലിവറി റൂമുകളും നവജാത ശിശുക്കളുടെ പരിചരണത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രവും ഉണ്ടാകും.സ്ത്രീ സൗഖ്യം ഉറപ്പാക്കുന്നതിനുള്ള വിഭാഗത്തിൽ വിവിധ സ്പെഷാലിറ്റിയിലുള്ള ചികിത്സകൾ ലഭിക്കും. ഫിസിയോ തെറാപ്പി ഡിപ്പാർട്ട്െമന്റും ഉണ്ടാകും. പടിഞ്ഞാറൻ ശൈലിയിലുള്ള രോഗീപരിചരണ രീതികളാകും ആശുപത്രിയിലുണ്ടാവുക. 2020 ആദ്യപാദത്തിൽ പ്രവർത്തനമാരംഭിക്കാൻ സാധിക്കുമെന്ന് കരുതുന്ന ആശുപത്രിക്ക് യൂറോപ്യൻ രാജ്യങ്ങളിലെയും മറ്റും പ്രമുഖ സ്ഥാപനങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ഒമാൻ ഇൻവെസ്റ്റ്മെൻറ് കോർപ്പറേഷൻ ഹെൽത്ത്കെയർ േപ്രാജക്ട് ഡെവലപ്മെൻറ് ഡയറക്ടർ ഖാലിദ് എൽകൊണ്ടക്ലി പറഞ്ഞു.