ബഹ്റൈൻ : കഴിഞ്ഞ മാസം ബഹ്റനിൽ അനുഭവപ്പെട്ടത് കഴിഞ്ഞ നൂറ്റിപതിനേഴു വർഷത്തിനിടെയുള്ള ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയ മാസമാണെന്ന് ബഹ്റൈൻ കാലാവസ്ഥ ഡയറക്റ്ററേറ്റ് അധികൃതർ വ്യക്തമാക്കി .ജൂൺ മാസത്തിലെ താപനില നാല്പതു ഡിഗ്രിസെൽഷ്യസിന്റെ വർദ്ധനവ് ഉണ്ടായി .വരും ദിവസങ്ങളിൽ ബഹ്റൈൻ താപനില അൻപത് ഡിഗ്രിസെൽഷ്യസിലേയ്ക്ക് എത്തുമെന്ന് കാലാവസ്ഥ വിദഗദ്ധർ പറയുന്നു .ജൂണിലെ ശരാശരി താപനില മുപ്പത്തിയാറു പോയിന്റ് മൂന്നു ഡിഗ്രിസെൽഷ്യസായിരുന്നു .ഇത് സാധാരണനിലയേക്കാൾ മൂന്നേ പോയിന്റ് ഒൻപത് ഡിഗ്രിസെൽഷ്യസ് കൂടുതലാണ് .ആയിരത്തിതൊള്ളായിരത്തിനാല്പത്തിയാറു ജൂണിനു ശേഷം കൂടിയ ചൂട് ശരാശരി താപനിലയിൽ ഏറ്റവും കൂടുതലാണിത് .കഴിഞ്ഞ ദിവസം ബഹ്റൈൻ കാലാവസ്ഥ ഡയറക്റ്ററേറ്റ് പുറത്തുവിട്ട പ്രതിമാസ റിപ്പോർട്ടിലാണ് ഈ കാര്യം സൂചിപ്പിച്ചിരിക്കുന്നത്