ബഹ്‌റൈൻ : ചൂട് കൂടിയതിനെ തുടർന്ന് ഏർപ്പെടുത്തിയ ഉച്ച വിശ്രമ നിയമ തൊണ്ണൂറ്റി ഒൻപതു ശതമാനം കമ്പനികളും പാലിച്ചതായി അധികൃതർ അറിയിച്ചു , അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിൽ ഉച്ചക്ക് പന്ത്രണ്ടു മാണി മുതൽ നാലുമണിവരെ ആണ് തുറസായ സ്ഥലത്തു ജോലി ചെയ്യുന്നതിന് നിയമം മൂലം വിലക്കിയിരുന്നു , കഴിഞ്ഞ ദിവസം ഉച്ച വിശ്രമ നിയമത്തിന്റെ എ കാലാവധി അവസാനിച്ചിരുന്നു , നിയന്ത്രണം ഏർപ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങൾ ഏറെ കുറഞ്ഞതായി തൊഴിൽകാര്യമന്ത്രി ഡോ. ജമീൽ ഹുമൈദാൻ അടുത്ത കാലത്തു സൂചിപ്പിച്ചിരുന്നു . 2007ലാണ് ഈ ഉത്തരവ് ആദ്യമായി ബഹറിനിൽ നടപ്പിലാക്കിയത്. ഏറ്റവും ഉയർന്ന അന്തരീക്ഷ താപനത്തിന്റെ കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റൈൻ സാക്ഷ്യം വഹിച്ചിരുന്നു , ചൂട് വർദ്ധിക്കുന്ന മാസങ്ങളിൽ തുറസായ സ്ഥലങ്ങളിലെ ജോലി സമയത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിക്കുന്ന തീയതി നീട്ടണമെന്ന ആവശ്യം വിവിധ തലങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ടെങ്കിലും അക്കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല.