താല്‍ക്കാലിക വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

മസ്കറ്റ് :ഒമാനില്‍ താല്‍ക്കാലിക വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. നിയമവിരുദ്ധമായി താല്‍ക്കാലിക ജോലിക്കാരെ നിയമിക്കുന്ന പ്രവണത ശക്തമായ സാഹചര്യത്തിലാണ് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്.ഒമാനിലെ തൊഴില്‍ നിയമം അനുസരിച്ച് രണ്ടു വര്‍ഷത്തെ കരാറില്‍ മാത്രമാണ് വീട്ടുജോലിക്കാരെ നിയമിക്കാന്‍ സാധിക്കുക. എന്നാല്‍ ഈ ചട്ടം ലംഘിച്ചു കൊണ്ടാണ് ചുരുങ്ങിയ ദിവസങ്ങളിലേക്കും, പ്രതിദിനം ഏതാനും മണിക്കൂര്‍ എന്ന തോതിലുമൊക്കെ വീട്ടു ജോലിക്കാരെ നിയമിക്കുന്നത്. സ്പോണ്‍സറുടെ അടുത്തു നിന്ന് ഒളിച്ചോടിയവരും ഫ്രീവിസയില്‍ രാജ്യത്ത് എത്തിയവരും ഒക്കെയാണ് ഇത്തരത്തില്‍ പാര്‍ട് ടൈം വീട്ടു ജോലിക്കാരായി ജോലി ചെയ്യുന്നത്. താല്‍ക്കാലിക വീട്ടു ജോലിക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലുമൊക്കെ വ്യാപകവുമാണ്. വ​ര്‍ഷം മു​ഴു​വ​ന്‍ വീ​ട്ടു​ജോ​ലി​ക്കാ​രെ നി​ര്‍ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത സ്വ​ദേ​ശി​ക​ളാ​ണ്​ ഇ​ങ്ങ​നെ പാ​ർ​ട്ട്​​ടൈം ആ​ളു​ക​ളെ വെ​ക്കു​ന്ന​ത്. റമസാന്‍ മാസം ആയതോടെ വീട്ടിലുള്ളവര്‍ക്ക് വിശ്രമം നല്‍കുന്നതിനും ഇത്തരത്തില്‍ പാര്‍ട്ട് ടൈം ജോലിക്കാരെ നിയമിക്കുന്നുണ്ട്. ഒ​ളി​ച്ചോ​ടി​യ​വ​ർ​ക്ക്​ അ​ഭ​യ​വും തൊ​ഴി​ലും ന​ൽ​കു​ക​യാ​ണ് ഇവര്‍ക്ക് ജോലി നല്‍കുന്നതിലൂടെ ചെയ്യുന്നതെന്നും ഇത് കുറ്റകരമാണെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.