മനാമ: ജനങ്ങൾക്ക് വീടു നല്കുന്നതിനുവേണ്ടിയുള്ള കാര്യങ്ങൾ മുൻതൂക്കം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു . അടിസ്ഥാന വികസനം ലക്ഷ്യമാക്കി ഭരണാധികാരി ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശ പ്രകാരം പദ്ധതികൾ മുന്നോട്ടുപോകാനും അതുവഴി ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കുമെന്ന് മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി . സ്വകാര്യമേഖലയുമായി ബന്ധപ്പെടുത്തി ആയിരിക്കും പാർപ്പിട വിഷയത്തിൽ പരിഹാരം കാണുക . ഭവനവായ്പകൾ ക്കായി ‘മസായ’ പദ്ധതി കൂടുതൽ ആളുകളിലേക്ക് എത്തിയ്ക്കും . വായ്പകൾക്കുള്ള സർക്കാർ സബ്സിഡി ഉടൻതന്നെ ലഭിക്കുന്നത്തിനുള്ള നടപടികൾ സ്വീകരിക്കും . നിലവിലെ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങക്ക് ചുമതലക്കായി ഭവന മന്ത്രിയെ നിയോഗിച്ചു.