അന്തരാഷ്ട്ര ഹ്യുമൻ റൈറ്റ്സ് വാച്ച് സംഘടനയുടെ റിപ്പോർട്ടിനെതിരെ ബഹ്റിൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി സെക്രട്ടറി

bahrainബഹ്‌റൈൻ : ബഹ്റിനെ വിമർശിച്ച അന്തരാഷ്ട്ര ഹ്യുമൻ റൈറ്റ്സ് വാച്ച് സംഘടനയുടെ റിപ്പോർട്ടിനെതിരെ ബഹ്റിൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി സെക്രട്ടറി ഫൈസൽ ഫുലാദ് . ബഹ്‌റിനെതിരെ പക്ഷാപാതപരമായ റിപ്പോർട്ടാണ് ഹ്യൂമൻ റൈറ്റ്സ് മിഡിൽ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ ജോ സ്റ്റോർക് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റിനിൽ അധികൃതർ ഷിയാ പുരോഹിതന്മാരെ ഇരകളാക്കുന്നതായും അവരുടെ അവകാശങ്ങളെ ലംഘിക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ റിപ്പോർട്ടിൽ പറയുന്നതത്രയും തെറ്റായ വിവരങ്ങളാണെന്ന് ഫൈസൽ ഫുലാദ് പറയുന്നു . എല്ലാ വിശ്വാസങ്ങളും മതസ്വാതന്ത്ര്യവും അംഗീകരിക്കുന്ന രാജ്യമാണ് ബഹ്‌റൈൻ എന്നും അതിനുദാഹരണമാണ് വിവിധ മതസ്ഥർക്ക് ബഹ്‌റിനിൽ നൽകുന്ന പരിഗണന എന്നും മറിച്ചുള്ള അവകാശ വാദങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു. ആയിരക്കണക്കിന്‌ ഷിയാ പുരോഹിതന്മാർ അയ്യായിരത്തിലധികം ആരാധനാ ആലയങ്ങളിൽ ആരാധനയിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു