വധക്ഷയിലെ ഇളവ് സ്വാഗതം ചെയ്യന്നു ;സൗദി മനുഷ്യാവകാശ കമീഷൻ ചെയർമാൻ

റിയാദ് : സൗദി 18 വയസിന് താഴെയുള്ളവരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ല എന്ന പുതിയ നിയമം സ്വാഗതം ചെയ്യുന്നതായി സൗദി മനുഷ്യാവകാശ കമീഷൻ ചെയർമാൻ ഡോ. അവാദ് അൽ ആവാദ് . സൗദി അറേബ്യയുടെ ചരിത്രപരമായ തീരുമാനം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ചേർന്നാണ് രാജ്യത്തെ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. വിവിധ കേസുകളിൽ വിധിക്കാറുള്ള ചാട്ടയടി ശിക്ഷഎന്ന പഴയ രീതിയും നിേരാധിച്ചിട്ടുണ്ട് . നിയമം പ്രാബല്യത്തിൽ ആയതോടെ ശിക്ഷകാത്തുകഴിയുന്ന നിരവധി പേർക്ക് ഈ ആനുകൂല്യം ലഭിക്കും.