മസ്കറ്റ്:മനുഷ്യക്കടത്തിനെതിരെ ഒമാൻ സർക്കാർതല കാമ്പയിൻ ആരംഭിച്ചു. നാഷനൽ കമ്മിറ്റി ഫോർ കോംബാറ്റിങ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ,ആഭിമുഖ്യത്തിൽ മൂന്നുമാസത്തെ രാജ്യവ്യാപക കാമ്പയിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.ആഗോളതലത്തിൽ കഴിഞ്ഞ പത്തുവർഷ കാലയളവിൽ മനുഷ്യക്കടത്ത് കുത്തനെ വർധിച്ച സാഹചര്യം മുൻനിർത്തിയാണ് ഒമാനിൽ മനുഷ്യക്കടത്ത് നെതിരെ കാമ്പയിന് ആരംഭിച്ചത്.മനുഷ്യക്കടത്തിെൻറ ഫലമായി ലൈംഗികചൂഷണവും അടിമത്ത ജോലിയും വർധിക്കുന്നത് മനുഷ്യ പുരോഗതിക്ക് തടസ്സമായി ഭവിക്കുകയാണെന്നും നാഷനൽ കമ്മിറ്റി ഫോർ കോംബാറ്റിങ് ഹ്യൂമൻ ട്രാഫിക്കിങ് കമ്മിറ്റി വിലയിരുത്തി.പൊതുജനങ്ങൾക്കിടയിൽ മനുഷ്യക്കടത്തിനെതിരായ അവബോധം വർധിപ്പിക്കുകയാണ് ‘ഇഹ്സാൻ’ എന്ന കാമ്പയിൻ ലക്ഷ്യമിടുന്നത്. ഇരയെ പുനരധിവസിപ്പിക്കാനും ഭാവിയിൽ ഇത്തരം കുറ്റവാളികളുടെ വലയിൽ പെടാതിരിക്കാൻ അവർക്ക് ആത്മവിശ്വാസം പകർന്നുനൽകുകയും ചെയ്യും, കാമ്പയിെൻറ സന്ദേശം വിവിധ മാധ്യമങ്ങളിലൂടെ സ്വദേശികളിലേക്കും വിദേശികളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. ഇതിന് അറബി,ഇംഗ്ലീഷ്, ഹിന്ദി, ബംഗ്ല, ഉർദു തുടങ്ങിയ ഭാഷകളിൽ പോസ്റ്ററുകൾ തയാറാക്കും. മസ്കത്ത്, മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം,പോലീസ് സെന്ററുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിക്കും.ഇതുവഴി കുറ്റകൃത്യം തടയുന്നതിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ സാധിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.