ഹൈഡ്ര – ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യു എ ഇ

അബുദാബി : ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യുഎഇ.ഹൈഡ്ര എന്ന് പേരിട്ടിരിക്കുന്ന ബോട്ട് അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമ്മിച്ചതാണ്. 4 മീറ്റർ ‍നീളവും ഒന്നര മീറ്റർ വീതിയുമുള്ള ബോട്ട് യുഎഇ തീര സുരക്ഷയ്ക്കും നിരീക്ഷണത്തിനുമാണ് ഉപയോഗപെടുത്തുക . സ്വകാര്യ ദ്വീപുകൾ,ജലശുദ്ധീകരണ പ്ലാന്റുകൾ തുടങ്ങിയവയുടെ സംരക്ഷണത്തിനായി ഹൈഡ്രയെ പ്രയോജനപ്പെടുത്തും . 350 കിലോ ഭാരമുള്ള ബോട്ട് അബുദാബിയിലെ NAVDEX 2023 എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു