മനാമ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ സി എഫ് നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ചെറിയ പെരുന്നാൾ ദിനത്തിൽ ഭക്ഷണവും ഫ്രൂട്ട്സും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു ഐ സി എഫ് മനാമ സെൻട്രൽ കമ്മറ്റിയുടെ കീഴിൽ സകയ്യ റസ്റ്റോറന്റ്, ഫുഡ് സിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈദ് ഗിഫ്റ്റ് എന്ന പേരിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തത്. മുന്നൂറ് കിറ്റുകളാണ് മനാമയുടെ വിവിധ ഭാഗങ്ങളിൽ കഷ്ടത അനുഭവിക്കുന്ന ആളുകളുടെ റൂമുകളിൽ എത്തിച്ചു നൽകിയത്. ഐ സി എഫ് സാന്ത്വനം വളണ്ടിയർ ക്യാപ്റ്റൻ സലാം പെരുവയലിന്റെ നേതൃത്വത്തിൽ ഷംസു മാമ്പ, ഹംസ മഞ്ചേശ്വരം, അബ്ദുള്ള, അസീസ് ചെറൂമ്പ,ഹാഷിം എന്നിവർ വിതരണത്തിൽ പങ്കാളികളായി. ഐ സി എഫ് നാഷണൽ നേതാക്കളായ വിപികെ അബൂബക്കർ ഹാജി, അഷ്‌റഫ് ഇഞ്ചിക്കൽ, ഷമീർ പന്നൂർ, ഷംസു പൂക്കയിൽ സംബന്ധിച്ചു.