മനാമ : കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ജനകീയ സമരങ്ങളുടെ വിജയമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം . ജനകീയ സമരങ്ങള്‍ക്കും പ്രവാസികളുടെ രോഷത്തിനും മുന്നില്‍ തീരുമാനം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മന്ത്രിസഭ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യൽ ഫോറം ജനുവരി ഇരുപതിന് വഞ്ചന ദിനം ആചരിക്കുകയും സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തുകയും ചെയ്തിരുന്നു. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് സര്‍ക്കാരെടുക്കുന്ന തീരുമാനങ്ങള്‍ നിരന്തരം മാറ്റുന്നതിലൂടെ മതിയായ കൂടിയാലോചനകളില്ലാതെയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരുന്നത് എന്ന് വ്യക്തമാവുകയാണ്. കേരളത്തിലേക്കുള്ള പ്രവാസികളുടെ വരവ് എങ്ങനെയും തടയാനാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ശ്രമിച്ചത്. പി.പി.ഇ കിറ്റുകള്‍ പൂര്‍ണ്ണമായും സൗജന്യമായി പ്രവാസികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറവണം വിമാനക്കമ്പനികളുടെ മേല്‍ ഈ ഭാരം കെട്ടിവെച്ച് തീരുമാനം നീട്ടിക്കൊണ്ട് പോകരുത്. . 296 പ്രവാസികള്‍ ഇതിനകം ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശനാടുകളില്‍ കോവിഡ് പിടിപ്പെട്ട് മരിച്ചിട്ടുണ്ട്. അവരുടെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് മതിയായ ധനസഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് അലിഅക്ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു