മസ്‌കറ്റ്: ഐ സി എഫ് ചാര്‍ട്ടേഡ് വിമാനം നാട്ടിലേക്ക് പറന്നു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ പത്ത് മണിക്ക് പുറപ്പെട്ട വിമാനം ഉച്ചക്ക് മൂന്ന് മണിയോടെ കരിപ്പൂരില്‍ ലാന്റ് ചെയ്തു.ഇന്‍ഡിഗോ വിമാനത്തില്‍ 180 യാത്രക്കാരാണ് നാടണഞ്ഞത്. കുട്ടികള്‍, രോഗികള്‍, ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് യാത്രക്കാര്‍. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പടെയുള്ളവയും ഐ സി എഫ് ഒരുക്കിയിരുന്നു.ഐ സി എഫ് വിമാനത്തില്‍ 15 ശതമാനം യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. 10 ശതമാനം മുതല്‍ 50 ശതമാനം വരെ നിരക്കിളവും മറ്റു യാത്രക്കാര്‍ക്ക് അനുവദിച്ചിരുന്നു.