ദുബൈ: ഈദുൽ അള്ഹ ആഘോഷത്തിന്റെ ഭാഗമായി പളളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നിസ്കാരത്തിന് വരുന്നവർക്ക് ആവശ്യമായ സേവനവുമായി മർകസ് – ഐ സി എഫ് വളണ്ടിയേഴ്സ്. പള്ളികളിൽ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നിസ്കാരത്തിനെത്തുന്ന വിശ്വാസികൾക്ക് കോവിഡ് മാനദണ്ഡപ്രകാരം ആരാധനാകർമങ്ങൾ നിർവഹിക്കുന്നതിന് ഐ സി എഫ് വെൽഫെയർ ടീമിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് മസ്ജിദ് വളണ്ടിയേഴ്സ് സേവനം ചെയ്തു വരുന്നുണ്ട്.
വിശാലമായ ദേര ഈദ് ഗാഹും പരിസരവും വിശ്വാസികൾക്ക് വിശുദ്ധകർമങ്ങൾ ചെയ്യാൻ ആവശ്യമായ ഒരുക്കങ്ങളും സ്വീകാര്യമായ ആരാധനകൾക്കുള്ള സാഹചര്യങ്ങളുണ്ടാക്കാനും വളണ്ടിയർ ടീം പെരുന്നാൾ സുദിനം പുലരുന്നതിനു മുമ്പേ സുസജ്ജരായിരുന്നു.
സേവനപാതയിൽ ആഘോഷത്തെ ആരാധനയായി മാറ്റിപ്പണിയുന്ന മുപ്പതിലേറെ വളണ്ടിയർമാർമാരാണ് ഈദ്ഗാഹിൽ കാണാൻ കഴിഞ്ഞത് .
ദേര ഈസ്റ്റ് , വെസ്റ്റ് , അബൂ ഹൈൽ സെക്ടറുകളിലെ വെൽഫെയർ സമിതികളുടെ നേതൃത്വത്തിൽ സേവനങ്ങൾ കൂടുതൽ
മികവുറ്റതാക്കി മാറ്റി.
ഈദാഘോഷം സേവനപാതയിലൂടെ
സമൂഹത്തിനു സമർപ്പിക്കുകയായിരുന്നു ഇതിലൂടെ ഐസിഎഫ് പ്രവർത്തകർ. സെൻട്രൽ ഐ സി എഫ് സംഘടനാ പ്രസിഡന്റ് അശ്റഫ് പാലക്കോട്, വെൽഫെയർ കോഡിനേറ്റർ നസീർ ചൊക്ലി, ഇസ്മാഈൽ കാങ്കോൽ, മുസ്തഫ കുനിയിൽ, ഇസ്മാഈൽ മോളൂർ, റിയാസ് സി കെ, ശംസുദ്ദീൻ പുഞ്ചാവി തുടങ്ങിയവർ നേതൃത്വം നൽകി.
ബർദുബൈ ഈദ് ഗാഹിൽ പെരുന്നാൾ നിസ്കാരത്തിന് എത്തിയ വിശ്വാസികൾക്ക് സേവന നിരതരായി ഐ സി എഫ് വളണ്ടിയേഴ്സ് നടത്തിയ സേവന പ്രവർത്തനങ്ങളും ശ്രദ്ധേയമായി. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നിസ്കാരം നിർവഹിക്കാനും ഖുതുബ ശ്രവിക്കാനും വളണ്ടിയേഴ്സ് നേരത്തെ തന്നെ ഈദ് ഗാഹിൽ എത്തിയിരുന്നു. സെൻട്രൽ സർവീസ് സെക്രട്ടറി ഫസൽ മട്ടന്നൂർ, ശിഹാബ് ആട്ടീരി, അബ്ദുൽഖാദർ ചൊക്ലി, ഗഫൂർ കോട്ടക്കൽ, മഹമൂദ് കെ സി എഫ് തുടങ്ങിയവരാണ് ബർദുബൈയിൽ നേതൃത്വം നൽകിയത്.
ഈദ് ഗാഹുകൾക്ക് പുറമെ റാശിദിയ്യ, അൽഖൂസ്, ഖിസൈസ്, കറാമ, അവീർ തുടങ്ങി ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള മസ്ജിദുകളിലും ഐ സി എഫ് വളണ്ടിയേഴ്സ് ഈദ് ദിനത്തിൽ സേവനം ചെയ്തു.