മനാമ :ഇന്റർ കൊളിജിയറ്റ് പ്രയർ ഫെലോഷിപ് ( ഐ സി പി എഫ് ) ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്ത്വത്തിൽ “നോക്ക്ഔട്ട് ക്രിക്കറ്റ് ടൂർണമെന്റ് ” സിഞ്ച് അൽ അഹ്ലാലി സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു . ഉദ്ഘാടന ചടങ്ങിൽ ഐ സി പി എഫ് ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ആഷിക് മുരളി അധ്യക്ഷത വഹിച്ചു,പ്രസിഡന്റ് നോയൽ ജേക്കബ് ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പാസ്റ്റർമാരായ പി.എം ജോയ്, ബാബു എബ്രഹാം, ടൈറ്റസ് ജോൺസൻ, വലേറിയൻ, പ്രയ്സ് തോമസ്, ജോബി തോമസ്, ബഹ്റൈനിലെ പ്രമുഖ സാമൂഹീക പ്രവർത്തകരായ രാജു കല്ലുംപുറം , ബിനു കുന്നന്താനം എന്നിവർ സന്നിഹിതരായിരുന്നു. പതിനാറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നാല് ഘട്ടങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ പെനിയേൽ സ്ട്രൈക്കേഴ്സ് വിജയികളാകുകയും ചെയ്തു. സി ഓ ജി റൈസിംഗ് സ്റ്റാർസുമായി നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പെനിയേൽ സ്ട്രൈക്കേഴ്സ് 5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് നേടുകയും മറുപടി ബാറ്റിംഗിനിറങ്ങിയ സി ഓ ജി റൈസിംഗ് സ്റ്റാർസ് നിശ്ചിത ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ എഴുപത്തി മൂന്ന് റൺസിന് ഇന്നിംഗ്സ് അവസാനിപ്പിച്ചു. വിജയികളായ ടീമിനുള്ള ട്രോഫി നോയൽ ജേക്കബും, റണ്ണേഴ്സ് അപ്പായ ടീമിന് ഐ സി പി എഫ് ട്രഷറർ ജസ്റ്റിൻ മാത്യുവും നൽകി അനുമോദിച്ചു. ടൂർണമെന്റിൽ ബെസ്റ്റ് ബാറ്റ്സ്മൻ ആയി അഖിൽ വർഗ്ഗീസിനേയും ബെസ്റ്റ് ബൗളർ ആയി സൂരജ് വർഗ്ഗീസിനേയും തെരഞ്ഞടുക്കുകയും, അവർക്കുള്ള ട്രോഫി ടൂർണമെന്റ് കൺവീനർ അനീഷ് തോമസും, കമ്മിറ്റി അംഗം റിജോയ് ഫിലിപ്പും നൽകി. ടൂർണമെന്റ് അവാർഡ് ദാന ചടങ്ങിൽ ആഷിക് മുരളി, എബിൻ ജെയിംസ്, ജിൻസി മാത്യു, നിതിൻ ജോസ് എന്നിവർ സന്നിഹിതരായിരുന്നു. ടൂർണമെന്റിൽ കടന്നുവന്നവർക്കു രുചികരമായ ഭക്ഷണവും, പാനീയങ്ങളും വിവിധ സ്റ്റാളുകളിൽ ക്രമീകരിച്ചിരുന്നു. അറുനൂറിൽ അധികം ആളുകൾ പങ്കെടുത്ത ടൂർണമെന്റ് ആവേശോജ്വലമായി പര്യവസാനിച്ചു.