ബഹ്റൈൻ : ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), കോവിഡ് -19 പാൻഡെമിക് സാഹചര്യത്തിൽ പല പ്രത്യേക സംരംഭങ്ങളിലൂടെ സമൂഹത്തിലെ നിർദ്ധനരായ അംഗങ്ങളിലേക്ക് സഹായം എത്തിക്കുന്നു .
ആന്റിസെപ്റ്റിക് സോപ്പുകളുടെ വിതരണം, ബോധവൽക്കരണ ഫ്ലൈയറുകളുടെ വിതരണം, ഐസിആർഎഫ് ഫുഡ് സപ്പോർട്ട് കിറ്റുകളുടെ വിതരണം, കോവിഡ് 19 ൽ നിന്ന് എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ചുള്ള വീഡിയോകൾ പ്രസിദ്ധീകരിക്കുക, പൊതു സ്ഥലങ്ങളിൽ മാസ്കുകൾ വിതരണം ചെയ്യുക, മാസ്കുകളുടെ ഉപയോഗത്തെ കുറിച്ച് ബോധവൽക്കരിക്കുക, മാനസിക ക്ഷേമത്തിന് പിന്തുണ നൽകുക എന്നിവയാണ് സംരംഭങ്ങളിൽ ഉൾപ്പെടുന്നത്. അണുബാധയിൽ നിന്ന് പരിരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ സമൂഹത്തെ ബോധവത്കരിക്കുന്നതിന് ഐ സി ആർ എഫ് ആവുന്നത്ര നടപടികൾ സ്വീകരിക്കുന്നു .
ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആവശ്യം പരിഹരിക്കുന്നതിന്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച മുൻനിരയിൽ പ്രവർത്തിക്കുന്ന അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രത്യേക ടീമുകളെ നിയമിച്ചിട്ടുണ്ട്.
ഡ്രൈ ഫുഡ് റേഷൻ കിറ്റുകൾ: ഇതുവരെ 2000 ഫുഡ് കിറ്റുകൾ, ഏകദേശം ആറായിരത്തോളം അംഗങ്ങൾക്ക് 2 ആഴ്ചയോളം മതിയാവുന്ന ഭക്ഷണ സാധനങ്ങൾ ഞങ്ങൾ വിതരണം ചെയ്തു.
ഈ പകർച്ചവ്യാധി കാരണം ദുരിതമനുഭവിക്കുന്ന നിർഭാഗ്യവാന്മാരായ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഈ ഫുഡ് കിറ്റിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ അരി (5 കിലോഗ്രാം), പരിപ്പ് (1 കിലോഗ്രാം), ചെറുപയർ പരിപ്പ് (1 കിലോഗ്രാം), മുളകുപൊടി (500 ഗ്രാം), മല്ലിപൊടി (500 ഗ്രാം), ഗോതമ്പ് ആട്ട (5 കിലോഗ്രാം), ഉപ്പ് (1 ബോട്ടിൽ), തേയിലപ്പൊടി (250 ഗ്രാം), പാചക എണ്ണ (750 മില്ലി), കറുത്ത കടല (1 കിലോഗ്രാം), പഞ്ചസാര (1 കിലോഗ്രാം), മുട്ട (12 യൂണിറ്റുകൾ), ലോംഗ് ലൈഫ് പാൽ (2 ലിറ്റർ ) തുടങ്ങിയവ അടങ്ങിയിരിക്കുന്നു .
സോപ്പുകളും ഫ്ലയറുകളും: ലേബർ ക്യാമ്പുകളിൽ 4000 ലധികം ആൻറി ബാക്ടീരിയൽ സോപ്പുകൾ വിതരണം ചെയ്തുകൊണ്ട് ഞങ്ങൾ ഈ കോവിഡ് -19 പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ ഇന്ത്യൻ ഭാഷകളിൽ എംബസിയുടെ പിന്തുണയോടെ ഡിസീസ് എക്സ്പോഷർ പ്രിവൻഷൻ നിർദ്ദേശങ്ങളുള്ള ഫ്ലയറുകളും പോസ്റ്ററുകളും നിർമ്മിക്കുകയും വിവിധ ലേബർ ക്യാമ്പുകളിലും ലേബർ സഞ്ചരിക്കുന്ന സ്ഥലങ്ങളിലും ഉൾപ്പെടെ വിതരണം ചെയ്യുകയും ചെയ്തു. ഞങ്ങൾ ഇതിനകം പതിനായിരത്തോളം ഫ്ലൈയറുകൾ വിതരണം ചെയ്തു.
വീഡിയോകൾ: വൈറസ് പടരാതിരിക്കാനുള്ള നടപടികളെ ഉൾകൊള്ളിച്ചു വിവിധ ഭാഷകളിൽ നിർമിച്ച വീഡിയോകൾ ബഹ്റൈനിലും പുറത്തും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിച്ചു.
പുനരുപയോഗിക്കാവുന്ന ഫേസ് മാസ്കുകൾ : ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇതുവരെ 10,000 ത്തിലധികം ഫെയ്സ് മാസ്കുകൾ ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു. കൂടുതലായി വീണ്ടും ഉപയോഗിക്കാവുന്ന 10,000 ഫെയ്സ് മാസ്കുകൾ വരും ആഴ്ചകളിൽ വിതരണം ചെയ്യും.
ഫേസ് മാസ്കുകൾ ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവിധ ഭാഷകളിൽ പരസ്യ പ്രഖ്യാപനങ്ങൾ നടത്തുന്നതിലും, അനാവശ്യമായി പുറത്തു കടക്കരുതെന്ന് ആളുകളെ ബോധവത്കരിക്കുന്നതിലും ഞങ്ങളുടെ അംഗങ്ങൾ കമ്മ്യൂണിറ്റി പോലീസുമായി സഹകരിച്ചു പ്രവർത്തിക്കുന്നു.
മാനസിക ക്ഷേമം: കഴിഞ്ഞ കുറച്ച് ആഴ്ചകളായി വൈകാരിക ക്ലേശം, വിഷാദം എന്നിവ വർദ്ധിക്കുന്നതായി ഞങ്ങൾ കാണുന്നു .
മാനസിക ക്ഷേമത്തിനായി ഞങ്ങളുടെ സ്പെഷ്യലിസ്റ്റ് ടീമിനെ വിളിക്കാനുള്ള നമ്പറുകൾ ഉൾപ്പെടുത്തി ഐസിആർഎഫ് ലൈഫ് മാനസിക ക്ഷേമ പോസ്റ്ററുകൾ പ്രാദേശിക പ്രിന്റ് മീഡിയകളിലൂടെയും, സോഷ്യൽ മീഡിയകളിലൂടെയും ഞങ്ങൾ പ്രചരിപ്പിക്കുന്നു .
ഡോ. ബാബു രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ദുരിതത്തിലോ വിഷാദത്തിലോ ഉത്കണ്ഠയിലോ ഉള്ള ആളുകളിൽ നിന്നുള്ള കോളുകൾ കൈകാര്യം ചെയ്യുകയും മാനസിക ക്ഷേമത്തെക്കുറിച്ച് ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നു.
തൊഴിൽ മന്ത്രാലയവുമായുള്ള കൂടിക്കാഴ്ച: തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയത്തിലെ ലേബർ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹെയ്കിയുമായി ഐസിആർഎഫ് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ പ്രദാനമായി മുന്നോട്ടുവെച്ചത് കോവിഡ്-19 ബാധിച്ചവർക്കുള്ള താമസസൗകര്യം ഏർപ്പെടുത്തിയ സ്ഥലത്തെ ശുചിത്വ കുറവ് ഉൾപ്പെടെ ഉള്ള മോശ സാഹചര്യത്തെ കുറിച്ചുള്ള പരാതികളാണ്. ഇവയുടെ പരിഹാരത്തിനായി പ്രവർത്തിക്കുമെന്ന് മന്ത്രാലയം ഉറപ്പു നൽകി .
ഐ സി ആർ എഫ് ന്റെ ഈ സംരംഭത്തിന് പിന്തുണ നൽകുന്നതിന് മുന്നോട്ടുവന്ന അൽ തൗഫീക്ക് ഗ്രൂപ്പ്, മെഗമാർട്ട്, കവലാനി, ദമാനി, സുബി ആൻഡ് പാർട്നെർസ് തുടങ്ങിയ ബിസിനസ്സ് സ്ഥാപനങ്ങളുൾപ്പെടെയുള്ള അഭ്യുദയകാംക്ഷികളെയും, ബഹ്റൈൻ-ഇന്ത്യ സൊസൈറ്റി, BCICAI പോലെയുള്ള സംഘടനകളെയും കൂടാതെ വ്യക്തിത്വങ്ങളേയും ഇതോടൊപ്പം
ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ് നന്ദി അറിയിക്കുന്നു .
ഫാമിലി വെൽഫെയർ ഫണ്ട്: നിലവിലുള്ള പകർച്ചവ്യാധി സാഹചര്യങ്ങൾക്കിടയിലും, ഫാമിലി വെൽഫെയർ ഫണ്ട് സപ്പോർട്ട് സ്കീമിന്റെ ഗുണഭോക്താക്കൾക്ക് അവരുടെ പണം എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. കഴിഞ്ഞ 6 മാസത്തിനിടെ 15 കുടുംബങ്ങൾക്ക് 100,000 രൂപ വീതം ഞങ്ങൾ നൽകി. ഇത് കൂടാതെ 10 പുതിയ ഫാമിലി വെൽഫെയർ ഫണ്ട് അടുത്ത് തന്നെ വിതരണം ചെയ്യും.
ഐസിആർഎഫിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നായ ഫാമിലി വെൽഫെയർ ഫണ്ട് നിർഭാഗ്യവാനായ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളെ പിന്തുണയ്ക്കുന്നു. പദ്ധതി പ്രകാരം, പ്രതിമാസം BD100 / – ൽ താഴെ വരുമാനം നേടുന്ന ബഹ്റൈനിൽ മരണപ്പെട്ട ഇന്ത്യക്കാരന്റെ ആശ്രിതർക്ക് കുടുംബക്ഷേമ ഫണ്ട് ഒരു ലക്ഷം രൂപ (ഒരു ലക്ഷം രൂപ) ധനസഹായം നൽകും. കുടുംബത്തിന്റെ വരുമാനം നഷ്ടപ്പെട്ട നിർഭാഗ്യവാന്മാരായ നിരവധി കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയ പിന്തുണയും സഹായവുമാണ്.
ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതുക്ഷേമത്തിനായി ബഹ്റൈൻ രാജ്യത്തിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന 1999 ൽ സ്ഥാപിതമായ ഒരു സർക്കാരിതര, ലാഭരഹിത സംഘടനയാണ് ഐസിആർഎഫ്. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് സഹായം നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. നിയമ സഹായം, അടിയന്തര സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, വൈദ്യസഹായം, കൗൺസിലിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കും പിന്തുണയ്ക്കും 39224482 എന്ന നമ്പറിൽ ഐസിആർഎഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ് അല്ലെങ്കിൽ 39653007 എന്ന നമ്പറിൽ ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂരുമായി ബന്ധപ്പെടുക.