
ഐ സി ആർ എഫ് ന് വിലമതിക്കാനാവാത്ത പിന്തുണ നൽകിയതിന് അഭിനന്ദനങ്ങൾ അർപ്പിച് , ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സില്ലെൻസി പീയൂഷ് ശ്രീവാസ്തവ മിസ് റോസലിന് ഉപഹാരം സമ്മാനിച്ചു. ഐസിആർഎഫ് ചെയർമാൻ ശ്രീ അരുൾദാസ് തോമസ്, ഇന്ത്യൻ എംബസിയിലെ രണ്ടാമത്തെ സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ല ; ഐ സി ആർ എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി കൂടാതെ ഫാബെർ കാസ്റ്റിൽ ബഹ്‌റൈൻ ഹെഡ് സഞ്ജയ് ബാൻ എന്നിവരെ കൂടാതെ മറ്റു ഐ സി ആർ എഫ് വോളന്റീർമാർ ഓൺലൈൻ വഴിയും ചടങ്ങിൽ പങ്കെടുത്തു.
“കഴിഞ്ഞ 3 വർഷമായി ബഹ്‌റൈനിലെ ഏറ്റവും വലിയ ആർട്ട് കാർണിവലായ സ്പെക്ട്രയുടെ കൺവീനറായിരുന്ന വളരെ സമർപ്പിതയായ ഒരു അംഗത്തെയും കൃത്യമായ സംഘാടകയയെയും ഞങ്ങൾക്ക് നഷ്ടപ്പെടും” – വിടവാങ്ങൽ യോഗത്തിൽ ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ് പറഞ്ഞു.