ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 ന്റെ ഏഴാം ആഴ്ചയിലെ പരിപാടി സംഘടിപ്പിച്ചു

ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി – തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 തുടരുന്നു. കൊടും വേനലിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി ചേർന്ന്, സിത്രയിലെ ഒരു സ്ഥലത്ത് ഐസിആർഎഫ് ബഹ്‌റൈൻ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഏകദേശം 140 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.ഐസിആർഎഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജവാദ് പാഷ, തേർസ്റ്റ് ക്വെഞ്ചേഴ്‌സ് കോർഡിനേറ്റർമാരായ സിറാജ്, ശിവകുമാർ, ചെമ്പൻ ജലാൽ, രാകേഷ് ശർമ്മ, മുരളീകൃഷ്ണൻ എന്നിവരും ഉത്സാഹഭരിതരായ വളണ്ടിയർമാരും വിദ്യാർത്ഥികളും വിതരണത്തിൽ പങ്കുചേർന്നു. ചെയർമാൻ വിനിത് മാറുവിന്റെ നേതൃത്വത്തിലുള്ള ബിസിഐസിഎഐ ടീം ഇന്നത്തെ പരിപാടിയെ പിന്തുണയ്ക്കുകയും വിതരണത്തിൽ പങ്കുചേരുകയും ചെയ്തു.മുൻ വർഷങ്ങളിലെന്നപോലെ, ബൊഹ്‌റ സമൂഹവും ഉദാരമതികളായ സന്നദ്ധപ്രവർത്തകരും ഈ പദ്ധതിക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്