ബഹ്റൈൻ : ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐ സി ആർ എഫ് – സ്പെട്ര 2022 എന്നപേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ വിദ്യാർഥികൾക്കായുള്ള ഏറ്റവും വലിയ കലാമത്സരമായ ഫേബർ കാസ്റ്റൽ സ്പെക്ട്ര 2022 ഈ വർഷം ഡിസംബർ ഒമ്പതിന് ഈസ ടൗൺ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.കോവിഡ് പകർച്ചവ്യാധി കാരണം കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈനിലാണ് മത്സരം നടത്തിയത്.മത്സരത്തിൽ നിന്നുള്ള വരുമാനം, പ്രതിമാസം 100 ബഹ്റൈനി ദിനാറിൽ താഴെ വേതനം ലഭിക്കുന്ന, ബഹറിനിൽ മരണമടഞ്ഞ ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ഒരു കുടുംബക്ഷേമ നിധിയിലേക്ക് ആണ് നല്കപ്പെടുന്നത് . പദ്ധതി പ്രകാരം, മരിച്ച ഇന്ത്യക്കാരന്റെ ആശ്രിതർക്ക് കുടുംബക്ഷേമ നിധി ₹1,00,000 (ഒരു ലക്ഷം രൂപ) ധനസഹായം നൽകും. . പദ്ധതി ആരംഭിച്ചത് മുതൽ നൂറുകണക്കിന് കുടുംബങ്ങളെ ഐ സി ആർ എഫ് നേരിട്ട് സഹായം എത്തിച്ചിരുന്നു. സ്പെക്ട്ര 2022-നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്പെക്ട്ര കൺവീനർ അനീഷ് ശ്രീധരനെ 39401394 എന്ന നമ്പറിലോ ജോയിന്റ് കൺവീനർ നിഥിനെ 39612819 എന്ന നമ്പരിലോ ജോയിന്റ് കൺവീനർ മുരളീകൃഷ്ണനെ 34117864 എന്ന നമ്പരിലോ – icrfbahrain@gmail.com എന്ന ഇമെയിൽ വിലാസത്തിലോ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതു ക്ഷേമത്തിനായി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ 1999-ൽ സ്ഥാപിതമായ ഒരു സർക്കാരിതര, ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഐസിആർഎഫ് എന്ന ഇന്ത്യൻ ക്യാമ്യൂണിറ്റി റിലീഫ് ഫണ്ട്. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് കൈത്താങ്ങ് നൽകുക എന്നതാണ് ഐ സി ആർ എഫിലൂടെ ലക്ഷ്യം വക്കുന്നത് .ഇതോടൊപ്പം നിയമസഹായം, അടിയന്തര സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, മെഡിക്കൽ സഹായം, കൗൺസിലിംഗ് തുടങ്ങിയവ ഉൾപ്പെടുന്നു. ICRF അതിന്റെ തുടക്കം മുതൽ പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് സഹായം നല്കികഴിഞ്ഞു. ഇതോടൊപ്പം കുട്ടികളുടെയും യുവാക്കളുടെയും കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) മത്സരം സംഘടിപ്പിക്കുന്നത് . ഇത് 14ാം വർഷമാണ് ആർട്ട് കാർണിവൽ സംഘടിപ്പിക്കുന്നത്. വിവിധ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. നാലു ഗ്രൂപ്പുകളിലായി , അഞ്ചുമുതൽ എട്ട് വയസ്സുവരെ, എട്ടുമുതൽ 11 വയസ്സ് വരെ, 11 മുതൽ 14 വയസ്സുവരെ, 14 മുതൽ 18 വയസ്സുവരെ യുള്ള കുട്ടികൾക്കായിലാണ് മത്സരം നടത്തുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും ഡ്രോയിങ് പേപ്പറും മെറ്റീരിയലുകളും സൗജന്യമായി നൽകു അധികൃതർ വ്യക്തമാക്കി .എല്ലാ ഗ്രൂപ്പിലെയും ആദ്യ മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും . കൂടാതെ പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകളും നൽകും . 2023ലേക്ക് രൂപകൽപന ചെയ്ത വാൾ കലണ്ടറുകളിലും ഡെസ്ക് ടോപ് കലണ്ടറുകളിലും കുട്ടികളുടെ വിജയിക്കുന്ന എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും ഉൾപ്പെടുത്തും. ഈ കലണ്ടറുകൾ 2022 ഡിസംബർ 30ന് നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.കൂടാതെ രണ്ടാമത്തെ ഇന്റർനാഷനൽ ഓൺലൈൻ മത്സരവും ഇതോടൊപ്പം നടക്കും. രണ്ട് മത്സരങ്ങളും വെവ്വേറെ നടത്തുകയും രണ്ട് സെറ്റ് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. അന്താരാഷ്ട്ര സ്പെക്ട്ര മത്സരം ഡിസംബർ 11ന് വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. കഴിഞ്ഞ വർഷം 17 രാജ്യങ്ങളിലെ 80 സ്കൂളുകളിൽ നിന്നുള്ള 550ലധികം കുട്ടികൾ ഓൺലൈനിൽ നടത്തിയ കലാമത്സരത്തിൽ പങ്കെടുത്തിരുന്നു .. സ്പെക്ട്ര 2022നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കൺവീനർ അനീഷ് ശ്രീധരൻ (39401394), ജോ. കൺവീനർ നിഥിൻ (39612819), മുരളീകൃഷ്ണൻ (34117864) എന്നിവരെ ബന്ധപ്പെടാം. icrfbahrain@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ അഡ്വ. വി.കെ തോമസ്, അഡ്വൈസർ അരുൾദാസ് തോമസ്, ഭഗവാൻ അസർപോട്ട, സ്പെക്ട്ര കൺവീനർ അനീഷ് ശ്രീധരൻ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ഫേബർ കാസ്റ്റൽ കൺട്രി ഹെഡ് സഞ്ജയ് ബാൻ, സ്പെക്ട്ര ജോ. കൺവീനർമാരായ മുരളീകൃഷ്ണൻ, നിതിൻ ജേക്കബ്, ടീം മെംബർ സുനിൽ കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.