ബഹ്റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) വേനൽക്കാല പ്രത്യേക പരിപാടി ആരംഭിച്ചു – തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ അടിസ്ഥാന ലക്ഷ്യം, കുടി വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ പഠിപ്പിക്കുക, വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണം എന്നതിനെ കുറിച്ച് അവരെ ബോധവാന്മാരാക്കുക എന്നിവയാണ് . ഐസിആർഎഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് ന്റെ ഈ വേനൽക്കാലത്തെ 8 മുതൽ 10 ആഴ്ച വരെയുള്ള പരിപാടി വേനൽക്കാലത്ത് ഏറ്റവും കഠിനാദ്ഭമായി പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ഉള്ള തൊഴിൽ ഇടങ്ങളിൽ തുടരാൻ ഉദ്ദേശിക്കുന്നു.അതിന്റെ ഭാഗമായി ഈ പരമ്പരയിലെ ആദ്യ വിതരണം ഇന്ന് ബുഡയ്യയിലെ ചാപോ വർക് സൈറ്റിൽ നടന്നു. ഇരുന്നൂറിൽ പരം തൊഴിലാളികൾക്ക് വെള്ളവും പഴവും കൂടാതെ COVID-19 വേളയിൽ സുരക്ഷിതമായി തുടരാൻ പിന്തുടരാവുന്ന മുൻകരുതലുകൾ വിശദീകരിക്കുന്ന ഫ്ലയറുകൾ ക്കൊപ്പം ഫേസ് മാസ്കുകളും ആന്റി-ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത് കൂടാതെ ഐ.സി.ആർ.എഫ്. വളന്റീർസ് സുരേഷ് കുമാർ , സുനിൽ കുമാർ , മുരളീകൃഷ്ണൻ , നിഷ രംഗരാജൻ എന്നിവർ പങ്കെടുത്തു.