ICRF തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി

മനാമ :ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം അവരുടെ എട്ടാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടികഴിഞ്ഞ ദിവസം നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളവും, മോരും , പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. ഇന്ന് ബിരിയാണി പാക്കറ്റ്സ് സ്പോൺസർ ചെയ്തത് ശ്രീ ദമാനി (അർക്കൽ കമ്പനി).ഇരുനൂറ്റി അമ്പതോളം തൊഴിലാളികൾക്കായി സിത്രയിലെ ഒരു വർക്ക്‌സൈറ്റിൽ ഇന്ന് പരമ്പരയുടെ എട്ടാമത്തെ പ്രോഗ്രാം നടന്നു.ഹുസ്സൈൻ അൽ ഹുസ്സൈൻ – സീനിയർ ഒക്കുപേഷണൽ സേഫ്റ്റി എഞ്ചിനീയർ (തൊഴിൽ വകുപ്പ് മന്ത്രാലയം ), ഇന്ത്യൻ എംബസി അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, കൂടാതെ ഇന്ത്യൻ എംബസി അസിസ്റ്റന്റ് കോൺസുലാർ ഓഫീസർ ശ്രീ സുമൻ ഭട്ട് എന്നിവർ ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തു. ഹുസ്സൈൻ അൽ ഹുസൈനിയും കൂടാതെ ഐ. സി. ആർ. എഫ്. ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രനും തൊഴിലാളികളെ അഭിസംബോധന ചെയ്ദ് വേനൽക്കാല സുരക്ഷയെ പറ്റി സംസാരിക്കുകയും ചെയ്‌തു .ഇത് തുടർച്ചയായ എട്ടാം വർഷമാണ് ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. ബൊഹ്‌റ കമ്മ്യൂണിറ്റി, ഷിഫ അൽ ജസീറ ഹോസ്പിറ്റൽ, മലബാർ ഗോൾഡ് എന്നിവ ഈ വർഷം ഈ പദ്ധതിയിൽ ഐസിആർഎഫിനെ പിന്തുണയ്ക്കുന്നു.
ഐസിആർഎഫ് തേർസ്റ് -ക്വഞ്ചേഴ്സ് ഈ പ്രതിവാര പരിപാടി ഓഗസ്റ്റ് അവസാനം വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരാൻ ഉദ്ദേശിക്കുന്നു.